കൊച്ചി: ആന്തൂരില്‍ പ്രവാസി വ്യവസായിയായ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. കെട്ടിട അനുമതിയുടെ എല്ലാ രേഖകളും ഹാജരാക്കണമെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പതിനഞ്ച് ദിവസത്തിനകം നല്‍കാനും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സാജന്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും അപേക്ഷകളില്‍ മൗനം പാലിക്കുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. നഗരസഭയ്‌ക്ക് വീഴ്ച പറ്റിയെന്ന വിജിലന്‍സ് കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. ആന്തൂര്‍ നഗരസഭയില്‍പെട്ട ബക്കളത്ത് 15 കോടി രൂപ മുടക്കി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിനു അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു സാജന്റെ ആത്മഹത്യ.
















