പത്തനംതിട്ട: വാറ്റു ചാരായവുമായി എസ്എഫ്ഐ നേതാവ് പിടിയില്‍. ആങ്ങമൂഴി അങ്കൂര്‍ ഭവനത്തില്‍ അങ്കൂര്‍ ബിജു (21) നെയാണ് സീതത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ഒരു ലിറ്ററോളം വാറ്റുചാരായം കണ്ടെടുത്തു.
ബുധനാഴ്‌ച്ച രാത്രി 11.45 ഓടെയാണ് എസ്എഫ്ഐ നേതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ റാന്നി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. ആങ്ങമൂഴി ജംഗ്ഷനിലുള്ള ചായക്കടയുടെ മറവിലാണ് അങ്കൂറും സംഘവും വാറ്റുചാരായ വില്‍പ്പന നടത്തിയിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇയാളുടെ ബന്ധുവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ റെയിഡിലാണ് വാറ്റു ചാരായം പടികൂടിയത്. എസ്എഫ്ഐ ജില്ലാ കമ്മറ്റി മെമ്പറും ഏരിയാ സെക്രട്ടറിയുമായ അങ്കൂറിനൊപ്പം പാര്‍ട്ടിക്കാരായ മറ്റു പലരും ചാരായവില്‍പ്പനയുമായി പങ്കുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസുകാര്‍ 5 ലിറ്ററിന്റെ കന്നാസിലാണ് ചാരായം കണ്ടെടുത്തതെങ്കിലും കേസില്‍ ചാരായത്തിന്റെ അളവ് കുറച്ചാണ് കാണിച്ചിരിക്കുന്നതെന്ന ആക്ഷേപവും നാട്ടുകാര്‍ പറയുന്നു.
















