തിരുവനന്തപുരം: താന്‍ ഭരണഘടന അരച്ചുകലക്കി കുടിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭരണനഘടനയെ സംബന്ധിച്ച് എനിക്ക് അറിവില്ല. അതുകൊണ്ട് ശബരിമല സ്ത്രീസമത്വത്തെക്കുറിച്ച് പറയാന്‍ ആളല്ലന്നും അദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. രേഖാമൂലം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി ഒഴിഞ്ഞു മാറി. പ്രമേയം പാസാക്കണ്ടെന്നും സര്‍ക്കാര്‍ അങ്ങനെ കേന്ദ്രസര്‍ക്കാരിനോട് രേഖാമൂലം ആവശ്യപ്പെടേണ്ട കാര്യമുണ്ടോയെന്നും അദേഹം ചോദിച്ചു. നേരത്തെ ശബരിമല വിധി സ്ത്രീസമത്വത്തിന്റെ വിഷയമാണെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് കടകംപള്ളി അടക്കമുള്ള നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇലക്ഷനില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് ദേവസ്വം മന്ത്രിയായ കടകംപള്ളി.
















