തിരുവനന്തപുരം: ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി റാം മാധവ് നാളെ തലസ്ഥാനത്ത് എത്തും. അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്യാനാണ് അദേഹം എത്തുന്നത്.
രാവിലെ 6.30 ന് ഇടപ്പഴിഞ്ഞി ആര്‍ഡിആര്‍ ഹാളിലാണ് പരിപാടി. സേവാഭാരതി, ആരോഗ്യ ഭാരതി, ക്രീഡാ ഭാരതി എന്നിവയുടെ നേതൃത്വത്തില്‍ വിവിധ ആദ്ധ്യാത്മിക-സാസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ അന്താരാഷ്‌ട്ര യോഗാ സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തെ പരിപാടിയില്‍ സിനിമാ താരങ്ങള്‍, രാഷ്‌ട്രീയ നേതാക്കള്‍, ആദ്ധ്യാത്മിക-സാംസ്‌കാരിക നായകര്‍ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികള്‍ സംബന്ധിക്കും. യോഗാദിനാചരണത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 6.15 ന് തന്നെ ആര്‍ഡിആര്‍ ഹാളില്‍ എത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.
















