പത്തനാപുരം: തലമുറകളെ വായനയുടെ ലോകത്തേക്ക് ആനയിച്ച പുസ്തകങ്ങളുടെ കൂട്ടുകാരന് പ്രൊഫ. പി.എന്‍. പണിക്കര്‍ക്ക് ചെറുമകന്റെ ശ്രദ്ധാഞ്ജലി. അക്ഷര ലോകത്തേക്ക് തന്നെ കൈപിടിച്ചു നടത്തിയ മുത്തച്ഛന്റെ ഓര്‍മ്മദിവസം ചെറുമകന് പുസ്തകങ്ങളുമായി വിദ്യാലയങ്ങളിലെത്തും.
പി.എന്‍ പണിക്കരുടെ ചരമദിനമാണ് 1996 മുതല്‍ വായനാ ദിനമായി ആചരിക്കുന്നത്. ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ പേരക്കുട്ടി അറുപത്തിനാലുകാരനായ രാജീവ് നായരാണ് ഓര്‍മ്മകള്‍ക്ക് വായനയുടെ മധുരം പകരുന്നത്. മുത്തച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാനും പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്കാനുമായി എല്ലാ വര്‍ഷവും തലവൂരിലെ വിദ്യാലയങ്ങളിലെത്തും.
പി.എന്‍. പണിക്കരുടെ ഏഴ് മക്കളില്‍ മൂത്തമകളായ ചന്ദ്രമതിയമ്മയുടെ മകനാണ് രാജീവ് നായര്‍. ഇദ്ദേഹത്തിന്റെ ജന്മനാടാണ് കൊല്ലം ജില്ലയിലെ തലവൂര്‍.
വായിച്ച് വളരാനും ചിന്തിച്ച് വിവേകം നേടാനും മലയാളിയെ പഠിപ്പിച്ച മുത്തച്ഛനുള്ള തന്റെ ശ്രദ്ധാഞ്ജലിയാണ് പുതുതലമുറയ്ക്കുള്ള പുസ്തക സമര്‍പ്പണമെന്ന് പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ഡയറക്ടര്‍ കൂടിയായ രാജീവ് നായര്‍ പറയുന്നു. നാവികസേനയില്‍ നിന്ന് വിരമിച്ച ശേഷം ഗുരുവായൂരിലെ മമ്മിയൂരില്‍ താമസിക്കുന്ന രാജീവ് നായര്‍ക്ക് പൂര്‍ണ പിന്തുണയുമായി ഭാര്യ ലേഖയും ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: