കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ ആറ് വര്‍ഷത്തിനിടെ എഴുപത്തി മൂന്ന് ശതമാനം കുറഞ്ഞതായുള്ള കണക്കുകളാണ് പുറത്തുവരുന്നത്. 6 വര്‍ഷത്തിനിടെ സ്വദേശികളുടെ തൊഴിലില്ലായ്മ കുറഞ്ഞത് 73 ശതമാനം ആണ്.
സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും പരമാവധി സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. 2022 ഓടെ പൊതു മേഖല പൂര്‍ണ്ണമായി സ്വദേശി വത്ക്കരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. സ്വകാര്യ മേഖലയില്‍ സ്വദേശികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.
അതേ സമയം തൊഴില്‍ രഹിതരായ 55 ശതമാനം സ്വദേശികള്‍ക്കും തൊഴില്‍ വിപണിക്കാവശ്യമായ സാങ്കേതിക പരിശീലനം ലഭിച്ചിട്ടില്ലന്ന് സെന്റര്‍ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: