കുവൈറ്റ് സിറ്റി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പദ്ധതികള്‍ക്ക് രാജ്യം നല്കിയ ചരിത്രവിജയം കുവൈറ്റിലെ പ്രവാസികളും വിപുലമായാണ് ആഘോഷിച്ചത്. എന്‍.ആര്.ഐ.സ് ഓഫ് കുവൈറ്റിന്റെ നേതൃത്വത്തില്‍ മഹാ വിജയ് ദിവസ് എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷപരിപാടികളില്‍ പങ്കുചേര്‍ന്നത് നിരവധി പ്രവാസികളാണ്.
ഫര്‍വാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന മഹാ വിജയ് ദിവസില്‍ ഡോക്ടര്‍ ശ്രീകൃഷ്ണന് അദ്ധ്യക്ഷനായിരുന്നു. കൃഷ്ണകുമാര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, കോട്ടയം, പാലക്കാട് എന്നീ പാര്‍ലമെന്റ് മണ്ഢലങ്ങളില്‍ എന്‍.ആര്.ഐ.എസ്. ഓഫ് കുവൈറ്റിന്റെ അംഗങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രമേശ് പിള്ള വിശദീകരിച്ചു സംസാരിച്ചു.
മധുരം വിളമ്പിയും ആര്പ്പുവിളികളോടുംകൂടിയാണ് ചരിത്രം മാറ്റിയെഴുതിയ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. ജയകൃഷ്ണന്, അശോക് പഞ്ചാല്‍, രമേഷ്, ജിനേഷ്, വിജയന് മേനോന്, അജയന്, രാജീവ്, ഗോപകുമാര്‍, വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വൈവിദ്ധ്യമായ കലാപരിപാടികളും അരങ്ങേറി. ജിനീഷ് ജിവാലന്‍ ആഘോഷപരിപാടിയില്‍ നന്ദി അറിയിച്ചു. സതീഷ്, പാരിജാക്ഷന്‍, ഹരി ബാലരാമപുരം എന്നിവര്‍ ഈ ചടങ്ങിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: