മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് വാണിജ്യ-വിനോദ സഞ്ചാര ഹോട്ടല്‍ സമുച്ചയ പദ്ധതിയൊരുങ്ങുന്നു. 64ലക്ഷം രുപ വാര്‍ഷിക വാടക നിരക്കില്‍ 30 വര്‍ഷത്തെ കരാര്‍ കാലാവധിയിലാണ് വാണിജ്യ ടുറിസം നഗരി പദ്ധതി. ഇതിനായി കൊച്ചി തുറമുഖ ട്രസ്റ്റ് ടെന്‍ണ്ടര്‍ ക്ഷണിച്ചു.
തുറമുഖത്തെ കണ്ണങ്ങാട്ടു പാലത്തിനും അലക്സാണ്ടര്‍ പറമ്പിത്തറ പാലത്തിനും മധ്യേ മാരിടൈം സര്‍വ്വകലാശാലയ്ക്ക് സമീപമുള്ള 55 ഏക്കര്‍ ഭൂമിയിലാണ് അടിസ്ഥാന സൗകര്യ വികസനത്തോടെ പദ്ധതി തയ്യാറാക്കുന്നത്. വാണിജ്യസമുച്ചയം, നക്ഷത്രഹോട്ടലുകള്‍, തിയറ്ററുകള്‍, മാളുകള്‍, കണ്വെന്ഷന് സെന്റര്‍ തുടങ്ങിയവയാണ് നഗരിയിലുയരുക. ദേശീയപാതയ്ക്ക് കിലോമീറ്റര്‍ ദൂരത്തിലാണ് നഗരി പദ്ധതിയെന്നതിനാല്‍ മുന്നിരനിക്ഷേപകരെത്തുമെന്നാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: