രണ്ടാമത്തെ അഷ്ടപദിയില്‍ മുഴുവനും ഭഗവാന്റെ വര്‍ണനയാണ്
ശ്രിതകമലാകുച മണ്ഡല ധൃത കുണ്ഡല
കലിത ലളിത വനമാല കൃഷ്ണ
ജയജയദേവ ഹരെ ഹരേ കൃഷ്ണ
ജയജഗദീശ ഹരേ
ദിനമണി മണ്ഡല മണ്ഡന ഭവ ഖണ്ഡന
മുനിജനമാനസ ഹംസ കൃഷ്ണ
ജയജയ ദേവഹരേ ഹരേ കൃഷ്ണ
ജയജയ ദേവാഹരെ
ഈ വരികളുടെ തര്‍ജ്ജമ ഏറെ അനായാസമായാണ് കവിയിലൂടെ ഒഴുകുന്നത്
ശ്രിത കമലാ കുചോജ്വല മണ്ഡല
ധൃതമകര മനോഹരകുണ്ഡല
കലിത കല്പക മാലികോരസ്ഥല
ജയാ ഹരേ ജയദേവാസുനിര്‍മല
ജയദിനമണി മണ്ഡല മണ്ഡന
ജയ നിയത ഭവ ഭയ ഖണ്ഡന
മുനിമാര്‍ മാനസ ഹംസ ജനാര്‍ദ്ദന
ജയാ ഹരേ ജയഹി മധുസൂദന
ഗീതാഗോവിന്ദത്തില്‍
നാലാമത്തെ പദം
ഗോപികമാരുടെ ഇടയില്‍ മധുരമായ മന്ദഹാസത്തോടു കൂടി പ്രശോഭിച്ചു നില്‍ക്കുന്നശ്രീകൃഷ്ണനെ വാഴ്‌ത്തുന്നതാണ്
ചന്ദന ചര്‍ച്ചിത നീലകളേബര
പീതവസനവനമാലി
കേളിചലന്മണി കുണ്ഡല മണ്ഡിത
ഖണ്ഡയുഗസ്മിതശാലീ
ഹരിരിഹ മുഗ്‌ദ്ധ വധുനികരെ
വിലാസിനി വിലാസത്തി കേളീപരെ
വി്വേശാത്തരങ്ങളായ കാവ്യതല്ലജങ്ങള്‍ കൈരളിക്കു നല്‍കിയ കവിയുടെ വാഗ്‌വൈഭവത്തിനു മുന്‍പില്‍ പ്രണമിച്ചുകൊണ്ടു അദ്ദേഹത്തിന്റെ ഈ വരികളിലെ വിവര്‍ത്തനം നോക്കാം
ശൃംഗാര ലീലാലോലെ മംഗളാപാംഗി ലോലെ
അങ്ങോട്ട് നോക്കുകൊന്നെന്‍ രാധികേ നീ
ചന്ദന ചര്‍ച്ചിതമാം നീല കളേബരത്തില്‍
സുന്ദരമാകും മഞ്ഞപ്പട്ടു ചാര്‍ത്തി
മാറില്‍കുളിരിളകുംമാതിരി മനോഹര
മാരിവില്ലൊളി മലര്‍മാല മിന്നി
കേളിയില്‍ ഇളകുന്നൊരാമണികുണ്ഡലങ്ങള്‍
ചേലില്‍ പൂങ്കവില തട്ടില്‍ ആഭ മിന്നി
ആ രത്‌ന വിലാസമാരമ്യ മന്ദഹാസ
ധാരയില്‍ പതിന്മടങ്ങായി മാറി
ഗോപികാവൃതനായി ക്രീഡാനിരതനായി
ഗോപാലബാലനതാ ലാലസിപ്പൂ
രാധ പരിഭവിച്ചു പോകുമ്പോള്‍ താന്‍ തടുത്തു നിര്‍ത്തിയില്ലല്ലോ എന്നോര്‍ത്തു ശ്രീകൃഷ്ണന്‍ പശ്ചാത്തപിക്കുന്നു.
മാമിയം ചലിതാവിലോക്യ വൃതം
വധുനിചയേന
സാപരാധ തയാമയാപിന
വാരിതാതി ഭയേന ഹരി ഹരി
ഹതാതരതയ കൃഷ്ണാ
ഈ ഭാഗം ദേവഗീതയില്‍ കവി വിവര്‍ത്തനം ചെയ്തത് കേള്‍ക്കാം,
മുഗ്‌ദ്ധ ഗോപവിലാസിനിമാര്‍ തന്‍
മധ്യത്തിലെന്നെ കാണ്‍കയാല്‍
രുഷ്ടയാമപരാധിയാമെന്നെ ,
വിട്ടകന്നുപോയ് രാധിക
ഹാ തടുത്തീല പോയിടായ്‌കെന്നു
ഭീതചിത്തനായ് നിന്നെ ഞാന്‍
താനനാദൃത യായതിലഭി
മാനജൃംഭിത കോപയായ്
ഹന്ത വേര്‍പെട്ടു പോയിതോമല
ളെന്തിനീ ചെയ് വതിന്നു ഞാന്‍
പതിനേഴാമത്തെ ഗീതത്തില്‍ ശ്രീകൃഷ്ണന്‍ അന്യസ്ത്രീകളോട് ക്രീഡിച്ചാണ് വരുന്നതെന്ന പരിഭവത്താല്‍ രാധ അതിന്റെ ഓരോ അടയാളങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടു ഭഗവാനെ തിരസ്‌കരിക്കുന്നു
രജനിജനിതഗുരു ജാഗരരാഗ
കഷായിത മലസനിമേഷം
വഹസി നയനമനു രാഗമിവസ്ഫുട
മുദിതരസാഭിനിവേശം
യാഹി മാധവ യാഹി കേശവ
മാവതകൈതവ വാദം കൃഷ്ണ
താമനുസര സരസീരുഹലോചന
യാതവ ഹരതി വിഷാദം
അനന്യ സുലഭമായ വാഗ്‌വൈഭവത്തോടെ, ഏറെ പരിഭവം മുറ്റിയ വാക്കുകളിലൂടെ കവി ഇതിനെ വിവര്‍ത്തനം ചെയ്തിരിക്കുകയാണ് .
രാവിലശേഷമുറങ്ങാത്തകാരണം
ഭാവമാന്ദ്യത്താല്‍ അടഞ്ഞും കലങ്ങിയും
കാമോത്സവാസക്തി തിങ്ങിത്തുളുമ്പിയും
കാണുന്നൊരിത്തവ ലോലനേത്രദ്വയം ,
വ്യക്താതനുരാഗമെന്നോണം ലസിപ്പതാ
രക്തമായ് കൊള്ളാമറിഞ്ഞു ഞാന്‍ സര്‍വവും
പോവുക മാധവ പോവുക കേശവ ,
പോരുമെന്നോടിനി ചൊല്ലേണ്ടകൈതവം
താവക താപം ഹരിപ്പതെതോമലാള്‍
താമസിക്കേണ്ടതാങ്ങുതന്നെ ചെല്ലു ഭവാന്‍.
(അവസാനിച്ചു)
















