കാസര്‍കോട്: രാഷ്‌ട്രീയ സ്വയംസേവക സംഘം കാസര്‍കോട് നഗര താലൂക്ക് സംഘചാലക് ദിനേശ് മടപ്പുര (66) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കാസര്‍കോടിന്റെ ധാര്‍മിക, സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. 1980-ല്‍ ആര്‍എസ്എസ് മല്ലികാര്‍ജുന തിലക് ശാഖയില്‍ നിന്നും തുടങ്ങിയ സേവന പ്രവര്‍ത്തനം നഗര്‍ കാര്യവാഹ്, മംഗലാപുരം ഗ്രാമാന്തര ജില്ലാ കാര്യവാഹ്, കാസര്‍കോട് താലൂക് കാര്യവാഹ്, താലൂക്ക് സംഘ ചാലക്, വിഭാഗ് സേവാ പ്രമുഖ് തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
1992 അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണ കര്‍സേവയില്‍ പങ്കെടുത്തിട്ടുണ്ട്. കാസര്‍കോട് ബിഇഎം ഹൈസ്‌കൂളില്‍ ക്ലര്‍ക്കായി സേവനം അനുഷ്ഠിച്ചിരുന്നു. പരേതരായ കെ. കണ്ടന്‍ കോരന്‍ മാസ്റ്റര്‍-മടപ്പുര കാര്‍ത്ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ശാരദ. മക്കള്‍: ശശാങ്കന്‍ (കാസര്‍കോട് ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്), ദീപിക. മരുമകന്‍: അശ്വത്ത് (എസ് പി ഓഫീസ്, കാസര്‍കോട്).
സഹോദരങ്ങള്‍: രാജഗോപാല്‍, ജഗദീഷ്, രവിചന്ദ്രന്‍, സതീശന്‍, പ്രേമ, വത്സല, ശശികല, സത്യവതി, പരേതനായ സുധാകരന്‍. ഭൗതികശരീരം ഇന്ന് രാവിലെ 7 മണിക്ക് കാസര്‍കോട് ആര്‍എസ്എസ് അഭയ കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മടപ്പുര തറവാട് വീട്ടില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം പള്ളം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.
















