ആലപ്പുഴ: മാവേലിക്കര വള്ളികുന്നം പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയെ വെട്ടിവീഴ്‌ത്തി ചുട്ടുകൊന്നത് പൊലീസുകാരനായ അജാസ്. ഇവര്‍ മുന്‍പ് ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണെന്നാണ് വിവരം. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട്.
മാവേലിക്കര കാഞ്ഞിപ്പുഴ കവലയില്‍ വച്ചാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ അജാസ് സൗമ്യയുടെ സ്‌കൂട്ടറില്‍ കാറിടിപ്പിച്ച് വീഴ്‌ത്തി. പിന്നെ കയ്യിലിരുന്ന കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. പിന്നെ കയ്യില്‍ കരുതിയ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊല്ലുകയായിരുന്നു. തീപടര്‍ന്ന് അജാസിനും പൊള്ളലേറ്റിട്ടുണ്ട്. നേരത്തെ സൗമ്യക്കൊപ്പം ജോലി ചെയ്തിരുന്നയാളാണ് അജാസെന്നാണ് വിവരം. ഇയാളിപ്പോള്‍ ആലുവ ട്രാഫിക്ക് പോലീസ് സ്‌റ്റേഷനിലാണ് ജോലി ചെയ്യുന്നത്. മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവിന് വിദേശത്താണ് ജോലി. മൂത്ത രണ്ട് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. ഇളയ കുട്ടിക്ക് ഒന്നര വയസ്സുമാത്രമെ ആയിട്ടുള്ളു. അക്രമിയെ പോലീസ് പിടികൂടി ചോദ്യം ചെയ്യുകയാണ്. എറണാകുളം കാക്കനാട് സ്വദേശി അജാസ് ആണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
















