നിങ്ങള്‍ ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? അതിനായി ജിം, യോഗ, സുംബ എന്നിവയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണോ അതോ ഭക്ഷണം ഉപേക്ഷിച്ച് വണ്ണം കുറയ്ക്കാനാണോ തീരുമാനം. ഇതൊന്നും വേണ്ട, ഭക്ഷണ രീതിയില്‍ അല്‍പ്പം മാറ്റം വരുത്തിയാല്‍ തന്നെ അമിതമായ വണ്ണം നമുക്ക് നിയന്തിക്കാന്‍ സാധിക്കും. അസാധാരണമായ ചില ഫുഡ് കോമ്പിനേഷനുകള്‍ അമിത വണ്ണം ഇല്ലാതാക്കും. ചില പഴ വര്‍ഗ്ഗങ്ങളും അല്ലാതെയുള്ള ഭക്ഷണങ്ങളും ഇതില്‍ ഉള്‍പ്പെടും. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ പരിചയപ്പെടുത്താം.
ആപ്പിള്‍, തണ്ണിമത്തന്
ആപ്പിളിലും, തണ്ണിമത്തനും ജലാംശം കൂടുതല്‍ ഉള്ള ഭക്ഷണ പദാര്‍ത്ഥങ്ങളാണ് അതുകൊണ്ടുതന്നെ വളരെ കാലം മുതല്‍ തന്നെ ഇവ ഡയറ്റ് ചെയ്യുന്നവരുടെ ഇഷ്ട ഭക്ഷണമാണ്. എന്നാല്‍ ആപ്പിളും തണ്ണിമത്തനും ഒരുമിച്ചു കഴിച്ചാല്‍ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
തണ്ണിമത്തനില്‍ മിനറലും, ആപ്പിളില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ഒരുമിച്ച് കഴിച്ചാല്‍ ഫലം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പിസ്ത, ബദാം
നട്സ് ഇഷ്ടമില്ലാത്തവരായി ആരുമില്ല. ഇവ കഴിക്കുന്നത് ആര്‍ക്കും മടുപ്പ് ഉളവാക്കുന്നതുമല്ല. അതേസമയം ബദാമും, പിസ്തയും ഒരുമിച്ച് കഴിച്ചാല്‍ വണ്ണം കുറയുമെന്ന് ആര്‍ക്കെങ്കിലും അറിയാമോ?. പഠനങ്ങള്‍ തന്നെ ഇത് തെളിയിച്ചിട്ടുള്ളതാണ്. ഇത് രണ്ടും കഴിക്കുന്നതിലൂടെ അമിതവണ്ണം ഒരു പരിധി വരെ കുറയ്ക്കാമെന്ന് മാത്രമല്ല, ഇതിലൂടെ ഊര്‍ജ്ജവും, ആവശ്യത്തിന് പോഷകവും ലഭ്യമാകും.
ചീരയും, പഴവും
ചീരയും പഴവും ചേരുന്ന കോമ്പിനേഷനെ കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ മുഖം ചുളിച്ചേക്കാം. ഇരു ഭക്ഷണവും നിത്യ ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ പെട്ടന്നു തന്നെ ഫലം ലഭിക്കുന്നതാണ്. അന്നജം കൂടുതല്‍ അടങ്ങിയിട്ടുള്ള ഫലവര്‍ഗ്ഗമാണ് പഴം. ചീരയാണെങ്കിലോ കലോറി ഏറ്റവും കൂടുതലുള്ള ഇലയും. ചീരകൂടുതല് കഴിക്കുന്നത് നമ്മുടെ ശരീരത്തില്‍ അമിതമുള്ള കൊഴുപ്പിനെ കളയുന്നതിനും അധിക നേരത്തേയ്ക്ക് വിശപ്പ് ഇല്ലാതാക്കാനും സഹായിക്കും.
ഓട്സും ബെറിയും
ഓട്സിനൊപ്പം ബെറിപ്പഴം കഴിക്കുന്നതും അംമിത, വണ്ണത്തെ ഇല്ലാതാക്കുന്നതാണ്. വണ്ണം കുറയ്ക്കുന്നതിനായി ഓട്സ് ആഹാരത്തിന്റെ ഭാഗമാക്കാന്‍ എല്ലാവരും നിര്‍ദ്ദേശിക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിനൊപ്പം അല്‍പ്പം ബെറിയും ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നാണ് പോതുവേയുള്ള വിലയിരുത്തല്‍. ഫൈബര്‍ ഇഷ്ടം പോലെ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ഓട്സ്, ഇത് വിശപ്പിനെ ഇല്ലാതാക്കും. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ ബെറിക്കും സാധിക്കും. ഇതു രണ്ടും ഒരുമിച്ച് കഴിക്കുകയാണെങ്കില്‍ വിശപ്പും ഇല്ലാതാവും, ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പും കളയാം.
ചുവന്ന മുളകും, ചിക്കനും
നോണ്‍ വെജിറ്റേറിയന്സിന് ഇഷ്ടമുള്ള ഭക്ഷണമാണ് ചിക്കന്‍. മേലയാളികളുടെ ചിക്കന്‍ വിഭവങ്ങളില്‍ ചുവന്ന മുളകും, കുരുമുളക് പൊടിയും ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍ ചിക്കനും ചുമന്ന മുളകും കോമ്പിനേഷന്‍ കൊഴുപ്പ് കുറയ്ക്കുമെന്ന് അറിയാമോ?. ചിക്കന്‍ പ്രോട്ടീന്‍ നിറയെ ഉള്ള ഭക്ഷണമാണ്. കൂടാതെ ഒരുപരിധി വരെവിശപ്പും ഇല്ലാതാക്കും. ഇതില്‍ ചുവന്ന മുളകാണ് ചേര്‍ക്കുന്നതെങ്കില്‍ കൊഴുപ്പിനെ ദഹിപ്പിക്കാന്‍ സാധിക്കും.
യോഗര്‍ട്ടും കറുവപ്പട്ടയും
യോഗര്‍ട്ടും, കറുവപ്പട്ട കോമ്പിനേഷന്‍ രുചി നല്‍കുന്നതും, അമിത വണ്ണം കുറയ്ക്കാനുള്ള നമ്മുടെ പരിശ്രമങ്ങള്‍ക്ക് ഏറെ സഹായിക്കുന്നവയുമാണ്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരോട് നിര്‍ദ്ദേശിക്കുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമാണ് യോഗര്‍ട്ട്. ഇതില്‍ കറുവപ്പട്ടയും ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ ശരിരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാന്‍ സാധിക്കും. ആന്റിഓക്സിഡന്റുകള്‍ ധാരാളമായി കറുവപ്പട്ടയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റിയുമുണ്ട്
മുട്ടയും, കുരുമുളകും
പ്രോട്ടീന്‍ ധാരാളമായി മുട്ടയില്‍ ഉണ്ട്. ശരീരത്തില്‍ പോഷകം ലഭിക്കാനും ഇത് സഹായിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പഴുത്ത കുരുമുളകോ, അല്ലെങ്കില്‍ തൊലി കളഞ്ഞതുമോ ഉപയോഗിക്കുന്നത് അമിതമായ കൊഴുപ്പുകളെ നിയന്ത്രിക്കും. എന്നാല്‍ ഇ കോമ്പിനേഷനില്‍ ബെല്‍ പെപ്പര്‍(ക്യാപ്സിക്കം) പൂര്‍ണ്ണമായും ഒഴിവാക്കണം. ഇത് വിരുദ്ധ ഫലമാണ് നല്‍കുക.
ബീന്‍സും, ചോളവും
ബീന്‍സും ചോളവും വളരെ മികച്ച ഒരു കോമ്പിനേഷനാണ്. അന്നജം ചോളത്തില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇത്തരത്തില്‍ പച്ച ബീന്‍സും ചോളവും കഴിക്കുന്നത് അമിത വണ്ണം ഇല്ലാതാക്കാനും സഹായിക്കുന്നതാണ്. ഇതില്‍ അല്‍പ്പം കുരുമുളക് പോട് കൂടി ചേര്‍ക്കുകയാണെങ്കില്‍ അത് കൊഴുപ്പിനേയും കുറയ്ക്കും രുചിയും വര്‍ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: