സവിത്രീഭിര്‍വ്വാചാം ശശിമണിശിലാഭംഗരുചിഭിര്‍
വശിന്യാദ്യാഭിസ്ത്വാം സഹ ജനനി സഞ്ചിതയതിയഃ
സ കര്‍ത്താ കാവ്യാനാം ഭവതി മഹതാം ഭംഗിരുചിഭിര്‍-
വചോഭിര്‍വ്വാഗ്‌ദേവിവദനകമലാമോദമധുരൈഃ
ശശിമണി ശിലാഭംഗ രുചിഭിഃ – ചന്ദ്രകാന്തക്കല്ലിന്റെ ശോഭയോടുകൂടിയ
സവിത്രീഭിര്‍വാചാം – വാക്കുകള്‍ ജനിപ്പിക്കുന്ന
വശിന്യാദ്യാഭി സഹത്വാം (ഹേ) ജനനീ! – വാഗ്‌ദേവതയോടുകൂടിയ അവിടുത്തെ
യഃ സഞ്ചിന്തയതി – യാതൊരുവന്‍ ചിന്തിക്കുന്നുവോ- അഥവാ ഭജിക്കുന്നുവോ
സഃ വാഗ്‌ദേവി വദന കമലാ
മോദ മധുരൈഃ ഭംഗിരുചിഭിഃ
വചോഭിഃ മഹതാം കാവ്യാ
നാം കര്‍ത്താ ഭവതി – അവന്‍ സരസ്വതീ ദേവിയുടെ മുഖമാകുന്ന താമരപ്പൂവിന്റെ മധുരമായ പരിമളംപോലെ രുചിക്കുന്ന വാഗ്‌വിലാസം പോലെയുള്ള മഹത്തായ കാവ്യങ്ങളുടെ കര്‍ത്താവായിത്തീരുന്നു.
അല്ലയോ ദേവീ! ചന്ദ്രകാന്തംപോലെ ശോഭയുള്ള വാക്കുകളെ ജനിപ്പിക്കുന്ന നിന്തിരുവടിയെ ആരൊരുവന്‍ ഭജിക്കുന്നുവോ, അവന്‍ സരസ്വതീ ദേവിയുടെ വാഗ്‌വിലാസംകൊണ്ട് ശോഭിക്കുന്ന മഹത്തായ കാവ്യങ്ങളുടെ കര്‍ത്താവായിത്തീരുന്നു.
















