ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന വലിയ നടപന്തലിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ പത്തിനും പത്തരയ്‌ക്കും മധ്യേ ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കും.
ക്ഷേത്രത്തിന് മുന്നിലായി 60 അടി നീളത്തിലും നാല്‍പത് അടി വീതിയിലും ഇരുപത്തിയാറ് അടി ഉയരത്തിലുമാണ് വലിയ നടപന്തല്‍ നിര്‍മ്മിക്കുന്നത്. പ്രധാന വഴിപാടായ ഗരുഡന്‍ തൂക്കം വഴിപാട് ക്ഷേത്ര നടയില്‍ എത്തി അന്നംകുമ്പിടുന്നതിനുള്ള തരത്തിലാണ് വലിയ നടപന്തലിന്റെ നിര്‍മ്മാണം.
ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് മഴയും വെയിലും ഏല്‍ക്കാതെ നില്‍ക്കുന്നതിനും സൗകര്യപ്രദമായി പ്രാര്‍ത്ഥിക്കുന്നതിനും സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപന്തല്‍ പണിയുന്നതെന്ന് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
















