ആലപ്പുഴ: കാലവര്‍ഷം എത്തിയതോടെ നീരൊഴുക്ക് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തണ്ണീര്‍മുക്കം ബണ്ടിന്റെ തെക്കുഭാഗത്തുള്ള മണല്‍ത്തിട്ടകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
420 മീറ്റര്‍ നീളത്തിലുണ്ടായിരുന്ന മണല്‍ത്തിട്ടയുടെ മുകള്‍ നിരപ്പാണ് അതിവേഗത്തില്‍ നീക്കം ചെയ്യുന്നത്. ഏതാണ്ട് 50 മീറ്ററോളം ഭാഗത്തെ മണല്‍ത്തിട്ടയിലെ മണല്‍ നീക്കം ചെയ്തിട്ടുണ്ട്. മെയ് 30നാണ് കരാറുകാരന്‍ നടപടികള്‍ തുടങ്ങിയത്.
ലോറികളില്‍ കോരുന്ന മണ്ണ് ബണ്ടിന്റെ കിഴക്കുഭാഗത്ത് നിക്ഷേപിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മഴ വ്യാപകമാകുന്നതോടെ നിലവിലെ നടപടികള്‍ നീരൊഴുക്ക് വര്‍ധിപ്പിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ ബി. അബ്ബാസ് പറഞ്ഞു. ദുരന്തനിവാരണ നിയമപ്രകാരം തടസങ്ങളെ മറികടന്നാണ് ഇപ്പോള്‍ നീരൊഴുക്ക് വര്‍ധിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നത്.
















