Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വെള്ളത്തിലൂടെയും കരയിലൂടെയും മറുകര എത്താനാകാതെ തൊടുമല നിവാസികള്‍

സജി ചന്ദ്രന്‍ കാരക്കോണം by സജി ചന്ദ്രന്‍ കാരക്കോണം
Jun 10, 2019, 03:41 pm IST
in Local News

അമ്പൂരി: അമ്പൂരിയിലെ കുമ്പിച്ചല്‍ കടവില്‍ നടന്നോ വള്ളത്തില്‍ കയറിയോ മറുകര കടക്കാനാവാതെ തൊടുമല നിവാസികള്‍. കടുത്ത  വേനലില്‍  നെയ്യാര്‍ ജലസംഭരണിയിലെ കരിപ്പയാറില്‍ വെള്ളം കുറഞ്ഞതാണ് കടത്തുവള്ളം ഇറക്കാന്‍ സാധിക്കാത്തതിനു കാരണം. ചെറിയ തോടിനു  സമാനമായി വെള്ളമൊഴുകുന്നതിനാലും ചെളി ഉള്ളതിനാലും നടന്നു പോകാനും കഴിയാത്തതിനാല്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങി താല്‍ക്കാലിക  മരപ്പാലം നിര്‍മിച്ചിരുന്നു. കനത്ത മഴയില്‍ പാലം തകര്‍ന്ന്  ചില യാത്രക്കാര്‍ തോട്ടില്‍ വീണിരുന്നു. ഇതോടെ തൊടുമല നിവാസികള്‍ക്ക്  മറുകര കടക്കാനാകുന്നില്ല. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ പലര്‍ക്കും സ്‌കൂളിലെത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. 

അമ്പൂരി ഗ്രാമപഞ്ചായത്തില്‍ കാരിക്കുഴി, ചാക്കപ്പാറ, ശംഖുംകോണം, കയ്‌പന്‍പ്ലാവിള, തൊടുമല, കുന്നത്തുമല, തെന്മല, ചാക്കപ്പാറ തുടങ്ങി 11 ഓളം ആദിവാസി സെറ്റില്‍മെന്റ് കോളനികളാണ് ഉള്ളത്. ഈ ആദിവാസി ഊരുകളെല്ലാം തന്നെ കടവിനക്കരെയാണുള്ളത്. വനവാസികളും മറ്റു നാട്ടുകാരുമെല്ലാമായി ആയിരത്തിയഞ്ഞൂറോളം പേരാണ് ഇവിടെ താമസക്കാരായിട്ടുള്ളത്. ഇവരെല്ലാം തന്നെ കടത്തുതോണികളെ ആശ്രയിച്ച് വിവിധ കടത്തുകളിലൂടെയാണ് മറുകര കടക്കുന്നത്. ഏറ്റവും ദൂരം കൂടിയ കടവായ കുമ്പിച്ചല്‍ കടവില്‍ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗ്രാമപഞ്ചായത്ത് മേല്‍കൈയെടുത്ത് നടത്തുന്ന കടത്ത് വൈകുന്നേരം ഏഴുമണി വരെയേ ഉണ്ടാകൂ. ഏഴു മണിക്ക് കടത്തുകാരന്‍ പോയിക്കഴിഞ്ഞാല്‍ ആദിവാസി ഊരിലുള്ളവര്‍ക്ക് മറുകരയെത്തുകയെന്നത് അസാധ്യം. അസുഖബാധിതരായവരെയോ മൃഗങ്ങളുടെ ആക്രമണമുള്‍പ്പെടെയുള്ള അപകടം സംഭവിച്ചവരെയോ ആശുപത്രികളില്‍ കൊണ്ടുപോകാന്‍ ഒരു മാര്‍ഗവുമില്ല.       

2009 നവംബര്‍ 3ന് ചങ്ങാടത്തില്‍ നിന്നും ജലസംഭരണിയില്‍ വീണ് 11 വയസുകാരനായ വിദ്യാര്‍ഥി സജോ മരിച്ചതുമുതല്‍ക്കാണ് പാലം എന്ന ആവശ്യം ശക്തമായത്. കുമ്പിച്ചല്‍ക്കടവ്, കരിമംകുളം ഉള്‍പ്പെടെയുള്ള കടത്തുകളിലൂടെയാണ് വനവാസികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ നിത്യേന സ്‌കൂളുകളില്‍ പോയി മടങ്ങുന്നത്. ഏകദേശം അറുന്നൂറോളം കുടുംബങ്ങളില്‍ നിന്നായി ആയിരത്തിയഞ്ഞൂറോളം പേര്‍ ഇവിടെ നിന്നും വനത്തിലൂടെ കിലോമീറ്ററുകള്‍ നടന്നു കടത്തു കടന്ന് വീണ്ടും അഞ്ച് കിലോമീറ്ററോളം നടന്നാണ് അമ്പൂരി, മായം എന്നിവിടങ്ങളില്‍ എത്തുന്നത്.

തിരുവനന്തപുരം എംപിയുടെ സംഭാവന ഒരു ഫൈബര്‍ ബോട്ടില്‍ ഒതുങ്ങി. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയില്‍പ്പെടുത്തി ചാക്കപ്പാറ മുതല്‍ പുരവിമല വഴി തെന്മല വരെയുള്ള ഒന്‍പത് കിലോമീറ്റര്‍ ദൂരം റോഡ് പണിക്ക് ഏഴ് കോടി രൂപ അനുവദിച്ചു. എന്നാല്‍ ഈ റോഡ് നിര്‍മാണം വനംവകുപ്പിന്റെ നിയമ തടസ്സങ്ങള്‍ക്കു മുന്നില്‍ സ്തംഭിച്ചു. ഗ്രാമപഞ്ചായത്തനുവദിച്ച നാല്‍പ്പത് ലക്ഷം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം അനുവദിച്ച പത്ത് ലക്ഷം എന്നിവയും വിനിയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. റോഡ് നിലവില്‍ വന്നിരുന്നെങ്കില്‍ തമിഴ്‌നാട് അതിര്‍ത്തി വഴി ഇവിടെയുള്ളവര്‍ക്ക് കടത്ത് കടക്കാതെ മറുകരയെത്താമായിരുന്നു. നിലവില്‍ റോഡും പാലവുമില്ലാതെ അവഗണനയുടെ തുരുത്തായി തുടരുകയാണ് അമ്പൂരിയിലെ വനവാസി ഊരുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

India

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.