കൊച്ചി: ഇന്ന് ആഗോള സമുദ്ര ദിനവും ഉറ്റസുഹൃദ്ദിനവും ഒന്നിച്ചാഘോഷിക്കുന്ന ഇന്ന് ഫ്രണ്ട് ഷിപ്പ് എന്ന പേരില്‍ പുതിയ സന്നദ്ധപ്രവര്‍ത്തനം തുടങ്ങുന്നു. പ്രളയത്തില്‍ കേരളത്തിന് രക്ഷകരായവരില്‍ മത്സ്യത്തൊഴിലാളികളോടുള്ള കടപ്പാട് ഓര്‍മപ്പെടുത്താനാണ് ഫ്രണ്ട് ഷിപ്പ് കാമ്പയിന്‍.
മത്സ്യത്തൊഴിലാളികള്‍ക്ക് ജോലിക്കിടെ സംഭവിക്കാവുന്ന ദുരന്തങ്ങളില്‍ കൈത്താങ്ങാവാന്‍ കേരളത്തിനകത്തും പുറത്തുമുള്ള പൊതുസമൂഹത്തിന് ചെറിയൊരു ഇന്‍ഷുറസ് പദ്ധതിയിലൂടെ വേദിയൊരുക്കുകയാണ് ഈ സന്നദ്ധ സംഘടനയുടെ ആദ്യ പടി. എന്നാല്‍, പണത്തിനോ മറ്റു സംരക്ഷണ പദ്ധതികള്‍ക്കോ അപ്പുറമാണ് മനുഷ്യ ജീവന്റെ രക്ഷയെന്ന് തെളിയിച്ച മത്സ്യപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടനം നിര്‍വ്വഹിക്കുന്ന ഗുഡ്കര്‍മ്മ ഫൗണ്ടേഷന്‍ നേതൃത്വത്തിലുള്ള ലക്ഷ്മി പറയുന്നു.
സഹായ മനസ്സുള്ളവര്‍ക്ക് ആര്‍ക്കും ാമസലളൃശലിറവെശു.ീൃഴ എന്ന വെബ്‌സൈറ്റില്‍ അടയ്‌ക്കുന്ന 25 രൂപയുടെ വാര്‍ഷിക പ്രീമിയത്തിലൂടെ ഒരു മത്സ്യത്തൊഴിലാളിക്ക് ഒരു വര്‍ഷത്തേക്ക് തൊഴില്‍പരമായ അപകടങ്ങളിലൂടെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്കും മരണത്തിനും ഒരു ലക്ഷം രൂപ വരെയുള്ള ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് സംവിധാനം.
ഇത്തരത്തില്‍ ഓരോ 25 രൂപ പ്രീമിയത്തിനും ഓരോ മത്സ്യത്തൊഴിലാളിയുടെ വിലാസവും ഫോണ്‍നമ്പറും ആ തുക നല്‍കുന്നയാള്‍ക്ക് കൈമാറും. ഒപ്പം സൗഹൃദ മുദ്ര ആലേഖനം ചെയ്ത ഒരു കാന്തിക പതക്കം/ സൂചിപ്പതക്കം, കടലാസുതോണി നിര്‍മ്മിക്കാനുതകുന്ന ഒരു വിത്തുകടലാസ് എന്നിവയും സമ്മാനമായി ലഭ്യമാക്കും.
വിത്തുകടലാസ് ഉപയോഗിച്ച് കടലാസുതോണി നിര്‍മിച്ച് ഒഴുക്കിയാണ് സൗഹൃദം പ്രകടമാക്കുന്നത്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം തോണിമഴക്കാലത്ത് ഒഴുക്കിവിടാം. നിസ്വാര്‍ത്ഥരായ മത്സ്യതൊഴിലാളികളുടെ രക്ഷാ ബോട്ടുകളുടെ പ്രതീകമെന്നോണം നിര്‍മിക്കുന്ന കടലാസുതോണികള്‍ ചെന്നു ചേരുന്ന തീരങ്ങളില്‍ വിത്തു കടലാസിലൊളിപ്പിച്ച പൂച്ചെടികളുടെ വിത്തുകള്‍ പൊട്ടി മുളച്ച് വൃക്ഷമാകുന്നപരിസ്ഥിതി സംരക്ഷണവും ഇതിലൂടെയുണ്ട്.
















