കൊച്ചി: കേരളത്തിന്റെ കിഫ്ബിയും മസാല ബോണ്ടും സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് ഒന്നുമറിയില്ല. ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനം പുറപ്പെടുവിച്ച കിഫ്ബി മസാല ബോണ്ട്് സംസ്ഥാന സര്‍ക്കാര്‍ അഭിമാനമായും പ്രതിപക്ഷം വിവാദമായും ചര്‍ച്ച ചെയ്യുമ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറും മുതിര്‍ന്ന ഉദ്യോഗസ്ഥരും മസാല ബോണ്ടിനെക്കുറിച്ച് കേട്ട് അമ്പരന്നു.
റിപ്പോ നിരക്കും ബാങ്കിന്റെ പുതിയ നയങ്ങളും പ്രഖ്യാപിക്കാന്‍ ചേര്‍ന്ന മാധ്യമ സമ്മേളനത്തില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസും ഡെപ്യൂട്ടി ഗവര്ണര്മാരുമുള്പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകയാണ് കിഫ്ബി ബോണ്ടിനെക്കുറിച്ച് ചോദിച്ചത്. കുറച്ച് നേരത്തേക്ക് ആര്‍ബിഐ ഉന്നത ഉദ്യോഗസ്ഥര്‍ അന്ധാളിച്ചു. ഒടുവില്‍ കിഫ്ബിയേയും മാസാല ബോണ്ടിനേയും കുറിച്ച് കൂടുതല്‍ അന്വേഷിച്ച ശേഷം പിന്നീട് പറയാമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ കിഫ്ബിയും മസാലയും സംബന്ധിച്ച വിവാദം ശക്തിപ്പെടും.
കേരളത്തിന്റെ പ്രത്യേക കിഫ്ബി സംവിധാനവും അതുവഴി വിദേശ വിപണയില്‍നിന്ന് സമാഹരിക്കാന്‍ പോകുന്ന ഡോളര്‍ ബോണ്ടും ആര്‍ബിഐയുടെ ഭരണഘടനയ്ക്ക് വിരുദ്ധമല്ലേ എന്ന് വനിതാ മാധ്യമ പ്രവര്‍ത്തകയാണ് ചോദിച്ചത്. മസാല ബോണ്ട് എന്നതിനു പകരം ഡോളര്‍ ബോണ്ടെന്നാണ് ചോദിച്ചത്. ആര്‍ബിഐ ഇത്തരം ബോണ്ടുകള്‍ക്ക് അംഗീകാരം കൊടുക്കേണ്ടതുണ്ടല്ലോ എന്നും അവര്‍ ചോദിച്ചു. എന്നാല്‍, അത്തരം ബോണ്ടുകളൊന്നും കേരളത്തിലെ കിഫ്ബി ഇറക്കിയതായി അറിയില്ലെന്ന് ഗവര്‍ണറും ഡെപ്യൂട്ടി ഗവര്‍ണര്‍മാരും മറുപടി നല്കി. ഒരു ഡെപ്യൂട്ടി ഗവര്‍ണര്‍, താങ്കള്‍ പരാമര്‍ശിക്കുന്നത് പ്രവാസി ചിട്ടി ഫണ്ടിനെക്കുറിച്ചായിരിക്കുമെന്ന് പറയുകയും ചെയ്തു.
തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പലരും മസാല ബോണ്ട്, മസാല ബോണ്ട് എന്ന് ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍, അങ്ങനെയൊന്ന് ഓര്മിക്കാനാവുന്നില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. മാത്രമല്ല, ഈ വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് പറഞ്ഞ് മറ്റു ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലേക്ക് തിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: