ആലുവ: എടയാറിലെസ്വര്‍ണാഭരണശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന 20 കിലോ സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ട കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. പ്രതികളെ പിടികൂടിയിട്ടും സ്വര്‍ണം കണ്ടെടുക്കാന്‍ കഴിയാത്തതില്‍ ദുരൂഹതയുണ്ട്.
നിരവധി കേസുകളില്‍ പ്രതികളായിട്ടുള്ള ഇവര്‍ പോലീസിന് സ്വര്‍ണം സംബന്ധിച്ച ശരിയായ മൊഴി നല്‍കുവാന്‍ തയ്യാറാകുന്നില്ല.നുണ പരിശോധനക്ക് വിധേയരാകണമെങ്കില്‍ പ്രതികളുടെ സമ്മതം വേണം. എന്നാല്‍ ഇവര്‍ സമ്മതിക്കാനിടയില്ല പിടിയിലായ അഞ്ച് പേരും സ്വര്‍ണം കവരുന്നതിനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തവര്‍ മാത്രമായിരിക്കാം എന്ന നിഗമനത്തിലാണിപ്പോള്‍ പോലീസ്.
അങ്ങിനെയെങ്കില്‍ സ്വര്‍ണംകൊണ്ടു പോയ മറ്റ് പ്രതികളെ കൂടി പിടികൂടേണ്ടതുണ്ട്.ഇവരെ ചൂണ്ടിക്കാണിക്കാതിരുന്നാല്‍ കേസ് നടത്തിപ്പിന്റെ ചിലവിന് പുറമെ ജാമ്യത്തിലിറങ്ങിയാല്‍ വലിയൊരു തുക വാഗ്ദാനം ചെയ്തിട്ടുണ്ടെന്നറിയുന്നു.പോലീസുദ്യോഗസ്ഥരില്‍ ചിലരും പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.ഇവര്‍ പിടിയിലായ ഉടന്‍ രഹസ്യ കേന്ദ്രത്തില്‍ കൊണ്ടു പോയി വെവ്വേറെയായി ചോദ്യം ചെയ്യുവാന്‍ കഴിയുമായിരുന്നു.
എന്നാല്‍ ഒരു മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ ചില മാധ്യമങ്ങള്‍ക്ക് വിവരം കൈമാറുകയായിരുന്നു.അതു കൊണ്ട് തന്നെ ഇവരെ പെട്ടന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കേണ്ടതായി വന്നു. ഇനി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്ന കാര്യമായിരിക്കും പരിഗണിക്കുക.
















