കൊച്ചി: ചോറ്റാനിക്കര ടാറ്റാ ആശുപത്രിക്കെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്ത്. ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുക, 24 മണിക്കൂര്‍ അക്‌സിഡന്റ് കെയര്‍ യൂണിറ്റ് സ്ഥാപിക്കുക, രോഗികളില്‍ നിന്ന് അമിത ഫീസ് ഈടാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ചോറ്റാനിക്കര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേയ്‌ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍ മധു ധര്‍ണ ഉദ്ഘാടനം ചെയ്തു. ബിജെപി ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ശശികുമാര്‍ അധ്യക്ഷനായി. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.എസ്. അനില്‍കുമാര്‍, എം.എസ്. കൃഷ്ണകുമാര്‍, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സജിമോന്‍. ജില്ലാ സമിതിയംഗം കെ.എസ്. ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി മനോജ്.കെ.കെ എന്നിവര്‍ സംസാരിച്ചു. വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ആശുപത്രി മാനേജ്‌മെന്റിന് നല്‍കി.
















