ന്യൂദല്‍ഹി : പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രാജിവെയ്‌ക്കാന്‍ ഒരുങ്ങിയതായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് മലമയാള മാധ്യമങ്ങളും. ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണ്‍ലൈനാണ് പ്രതിരോധ മന്ത്രിക്കെതിരെയുള്ള വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. വാര്‍ത്തകള്‍ വ്യാജമെന്ന് കേന്ദ്രമന്ത്രി തന്നെ വ്യക്തമാക്കിയിട്ടും ഏഷ്യാനെറ്റ് ഈ വ്യാജവാര്‍ത്ത പിന്‍വലിക്കാന്‍ തയാറായിട്ടില്ല. മന്ത്രിസഭാ ഉപസമിതികളുടെ പുനസംഘടനയില്‍ പ്രതിഷേധിച്ച് രാജിവെയ്‌ക്കാന്‍ രാജ്നാഥ് സിങ് മുതിര്‍ന്നെന്നും മോദി പിന്‍തിരിപ്പിച്ചെന്നുമാണ് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത സൃഷ്ടിച്ചത്.
ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഇത്തരം വാര്‍ത്തകള്‍ എവിടുന്ന് വരുന്നുവെന്നും രാജ്നാഥ് സിങ് പരിഹാസരൂപേണ അറിയിച്ചു. അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങളും ഈ വാര്‍ത്ത ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഒറ്റക്കെട്ടായാണെന്നും ബിജെപിയില്‍ ഇത്തരം വിഭാഗീയതയോ അഭിപ്രായവ്യത്യാസങ്ങളോ ഇല്ലെന്നും ബിജെപി വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്.
















