കൊല്‍ക്കത്ത: ബംഗ്ലാദേശി ചലച്ചിത്ര നടി അഞ്ജു ഘോഷ് ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ സാന്നിധ്യത്തലാണ് അഞ്ജു ഘോഷ് ബിജെപിയില്‍ ചേര്‍ന്നത്. കൊല്‍ക്കത്തയിലെ ബിജെപി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ അഞ്ജു ഘോഷിനെ പാര്‍ട്ടി പതാക നല്‍കിയാണ് സ്വീകരിച്ചത്.
അഞ്ജു ഘോഷ് ബംഗ്ലാദേശി നടിയാണെങ്കിലും ഇവരിപ്പോള്‍ ഇന്ത്യന്‍ പൗരത്വം നേടി കൊല്‍ക്കത്തയിലാണ് താമസിക്കുന്നത്. നിരവധി ബംഗാളി സിനിമകളിലും ഇവര്‍ വേഷമിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി ഇവര്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: