കൊച്ചി: മുസ്ലീം വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരവും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠാനങ്ങള്‍ക്ക് ഒടുവിലാണ് വിശ്വാസ സമൂഹം ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
തിരുവനന്തപുരം പാളയം പള്ളിയില്‍ നടന്ന നമസ്‌കാരച്ചടങ്ങുകള്‍ നടന്നു. കൊച്ചി മറൈന്‍ ഡ്രൈവിലും കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലും ഒരുക്കിയ ഈദ് ഗാഹുകളില്‍ നടന്ന സമസ്‌കാര ചടങ്ങുകളിര്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. മാത്തോട്ടം, ചെറൂട്ടി റോഡ് എംഎസ്എസ് ജുമാമസ്ജിദ്, കൊടി നാട്ടുമുക്ക്, നടുവട്ടം, ബേപ്പൂര്‍, അത്താണിക്കല്‍, തിരുത്തിയാട്, തിരുവണ്ണൂര്‍, കല്ലായി, കൊമ്മേരി, കോയാ റോഡ്, മലോറം, പാലത്ത്, ഓമശേരി, ചാലിയം, ഇടിയങ്ങര, രാമനാട്ടുകര, മാനാഞ്ചിറ പട്ടാള പള്ളി, എരഞ്ഞിപ്പാലം ജുമാമസ്ജിദ്, പന്നിയങ്കര, ഇടിയങ്ങര, കോവൂര്‍, കൂളിമാട്, പയ്യാനക്കല്‍ പാളയം മൊയ്തീന്‍ പള്ളി, കാരപ്പറമ്പ്, കല്ലുരുട്ടി, ചെറുവാടി, പൂളാടി കുന്ന് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ രാവിലെ നടന്ന ഈദ് ഗാഹുകളില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് ആയിരങ്ങളാണ് എത്തിയത്.
നമസ്‌കാരമെന്നും എപ്പോഴും എളിമയുടേതാണ്. ദൈവനാമത്തിലാകുമ്പോള്‍ അതിന് സ്വര്‍ണ്ണത്തിന് സുഗന്ധം കണക്കെയുള്ള പരിശുദ്ധികൂടി വരുന്നു. അറിഞ്ഞത് അനുഷ്ഠിക്കുകകയും അതുവഴി മാനവികതയുടെ പുതുലോകം രചിക്കലുമാണ് ആഘോഷങ്ങളുടെ ലക്ഷ്യം. സത്യവും നീതിയും സാഹോദര്യവും ധാര്‍മ്മിക ജീവിതത്തിലേക്കും ഭൗതിക പുരോഗതിയിലേക്കും നയിക്കുവാനാഗ്രഹിക്കുന്ന ഈ സുദിനവും അതിനായി വഴിമാറട്ടെ.
















