കൊച്ചി: സാഹിത്യ രംഗത്ത് മലയാളിയുടെ യശസുയര്‍ത്തിയത് ജി. ശങ്കര കുറുപ്പ് ആണെന്നും അദ്ദേഹത്തിന്റെ സമരകം എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്നും സി. രാധാകൃഷ്ണന്‍. എറണാകുളത്ത് ചേര്‍ന്ന ജി. ശങ്കരക്കുറുപ്പ് സ്മാരക സമിതിയുടെ യോഗത്തില്‍ പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാകവി ജിയുടെ നൂറ്റി പതിനെട്ടാം ജന്മദിനത്തോട് അനുബന്ധിച്ചാണ് സ്മാരക സമിതി യോഗം ചേര്‍ന്നത്. ഓരോ ബജറ്റിലും കൊച്ചി നഗരസഭ പണം നീക്കി വെയ്‌ക്കുന്നതല്ലാതെ ഇന്നേ വരെ സ്മാരക നിര്‍മ്മാണം ആരംഭിച്ചിട്ടില്ലെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡോ. കെ. എസ് രാധാകൃഷ്ണന്‍ പറഞ്ഞു.
സ്മാരകത്തിനായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായും അവയെല്ലാം നീങ്ങിയെന്നും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ എ. ബി സാബുപറഞ്ഞു. സ്മാരക സമിതി ജനറല്‍ സെക്രട്ടറി ഇ. എന്‍. നന്ദകുമാര്‍ ആമുഖ പ്രഭാഷണം നടത്തി.
എം. രാമചന്ദ്രന്‍, ജി. കെ. പിള്ള തെക്കേടത്ത്, കെ. വി. സുഗതന്‍, ഷാജി ജോര്‍ജ്ജ്, പി.വി. അതികായന്‍, കെ. രാമചന്ദ്രന്‍, പി. രാമചന്ദ്രന്‍, എല്‍. ഗോപകുമാര്‍, കെ.വി.പി. കൃഷ്ണകുമാര്‍, കെ .വി.സാബു, കാവാലം അനില്‍, ഡോ. ഗോപിനാഥ് പനങ്ങാട്, മാത്യു ആന്റണി, ആര്‍. ഗോപാലകൃഷ്ണന്‍, ശ്രീമൂലനഗരം മോഹനന്‍, ശ്രീകുമാരി രാമചന്ദ്രന്‍, ഡോ. എം.സി. ദിലീപ്കുമാര്‍, ടി. സതീശന്‍,ജയചന്ദ്രന്‍ സിഐസിസി,എന്‍. അനില്‍കുമാര്‍, പി. ജെ എബ്രഹാം, പി. ശിവശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















