പാര്‍വതി നായികയായ ഉയരെ തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയ്ക്കകത്തും പുറത്തും നിന്നും നിരവധി ആളുകള്‍ ചിത്രത്തെയും പാര്‍വതിയെയും പുകഴ്ത്തി നിരവധി പേര് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പാര്‍വതിയെ അഭിനന്ദിച്ച് സൗത്ത് ഇന്ത്യന്‍ താരം സാമന്തയും രംഗത്തെത്തിയിരുന്നു.
ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് സാമന്ത പാര്‍വതിയെയും ഉയരെയും പുകഴ്ത്തിയത്. പാര്‍വതി അഭിമാനമാണെന്ന് സാമന്ത ട്വീറ്റില്‍ പറയുന്നു. ‘ഉയരെ നിങ്ങളെ കരയിപ്പിക്കും, ചിന്തിപ്പിക്കും, ദേഷ്യമുണ്ടാക്കും, പ്രചോദിപ്പിക്കുമെന്നും ട്വീറ്റില്‍ കുറിക്കുന്നു.
സംവിധായകന് മനു അശോകന്, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് എന്നിവരെയും സാമന്ത അഭിനന്ദിച്ചു കൊണ്ടാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: