സ്ത്രീകളെയാകെ അപമാനിക്കുന്ന പരാമര്‍ശമാണ് ബോബി നടത്തിയത്. ”മതിലില്‍പ്പെടുത്തി വഞ്ചിച്ചെന്ന് വിലാപം കണ്ടു. പോയൊരു റബ്ബര്‍ ബാന്റ് വാങ്ങി …….. (പ്രസിദ്ധീകരണ യോഗ്യമല്ലാത്തതിനാല്‍ ഒഴിവാക്കുന്നു) മുതലാളി പ്രീതനാണോ എന്നു ചോദിക്ക്” എന്നായിരുന്നു പോസ്റ്റ്. ശബരിമലയില്‍ യുവതികളെ കയറ്റിയ സംഭവത്തില്‍ പിണറായിക്കെതിരെ പ്രീതി നടേശന്‍ രംഗത്തുവന്നതായിരുന്നു ബോബിയുടെ ആക്ഷേപത്തിന് കാരണം.
നവോത്ഥാനമെന്ന പേരില്‍ പിണറായി തങ്ങളെ വഞ്ചിച്ചുവെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രീതി പറഞ്ഞിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ലുജെ) മുന്‍ പ്രസിഡന്റായ ബോബി പത്തനംതിട്ട സ്വദേശിയാണ്. ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ക്ക് ശബരിമല വിഷയത്തില്‍ പത്രസമ്മേളനത്തിന് കോട്ടയത്തെ പ്രസ്‌ക്ലബ്ബ് വിട്ടുനല്‍കാതിരുന്നതിന് പിന്നിലും ഇയാള്‍ ഗൂഡാലോചന നടത്തിയിരുന്നു.
















