ന്യൂദല്‍ഹി: വ്യക്തിഗത മൊബിലിറ്റി കമ്പനിയായ ഊബറും എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് ലിമിറ്റഡുമായി (ഐഒസിഎല്‍) സഹകരിക്കുന്നു.
കരാര്‍ അനുസരിച്ച് ഡെലിവറി പാര്‍ട്ട്നര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇന്ത്യയിലുടനീളമുള്ള ഐഒസി പമ്പുകളില്‍ പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ഇളവ് ലഭിക്കും. ഊബര്‍ കെയറിനു കീഴില്‍ ആരംഭിക്കുന്ന സംരഭത്തിലൂടെ, രജിസ്റ്റര്‍ ചെയ്ത 12,000ത്തിലധികം ഊബര്‍ ഡ്രൈവര്‍മാര്‍ക്ക് നേട്ടമുണ്ടാകും.
റീട്ടെയില്‍ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താന്‍ ഐഒസി എന്നും ശ്രമിക്കുന്നുണ്ട്. ഊബറുമായുള്ള സഹകരണം ഐഒസിയില്‍ നിന്നും ഇന്ധനം നിറയ്ക്കാന്‍ ഒരു കാരണം കൂടിയായിരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് എക്സ്ട്രാ റിവാര്‍ഡ് പോയിന്റുകള്‍ കരസ്ഥമാക്കാന്‍ ഇത് വഴിയൊരുക്കുമെന്നും ഐഒസിഎല്‍ റീട്ടെയില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിജ്ഞാന് കുമാര്‍ പറഞ്ഞു.
ഊബര്‍ കെയറിലൂടെ ഡ്രൈവര്‍ പാര്‍ട്ട്നര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സാമ്പത്തിക സുരക്ഷയും സ്ഥിരതയും ഒരുക്കുകയും, പുതിയ സഹകരണത്തോടെ ഇന്ധന ചെലവു കുറച്ച് ഊബര്‍ ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും ഊബര്‍ ഇന്ത്യ-ദക്ഷിണേഷ്യ മേധാവി പ്രഭ്ജീത്ത് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: