കോട്ടയം: വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരെയുണ്ടായ ഭീകരാക്രമണങ്ങളുടെ തുടര്‍ച്ച ഇന്ത്യയിലും ആവര്‍ത്തിക്കപ്പെടുമോയെന്ന ആശങ്ക ഭാരതത്തിലെ ക്രൈ സ്തവര്‍ക്കിടയിലുണ്ടെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍.
ഭീകരപ്രസ്ഥാനങ്ങള്‍ക്കെതിരെ മുഖംനോക്കാതെ ശക്തമായ നടപടികളെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയണം. ആഗോളഭീകരവാദം ഇന്ത്യയുടെ മണ്ണില്‍ അനുവദിക്കാന്‍ പാടില്ല. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുത്തുള്ള ഭരണത്തുടര്‍ച്ചയാണ് ലക്ഷ്യമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ക്രൈസ്തവസമൂഹം മുഖവിലയ്‌ക്കെടുക്കും.
രാജ്യത്തിന്റെ സമഗ്രവള ര്‍ച്ചയ്‌ക്കും ഐക്യത്തിനും സമാധാനത്തിനും കുട്ടികളും സ്ത്രീകളും കര്‍ഷകരുമുള്‍ പ്പെടെയുള്ള ജനവിഭാഗത്തിന്റെ ക്ഷേമത്തിനും ഉതകുന്ന സര്‍ക്കാര്‍ പദ്ധതികളെയും ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളേയും രാഷ്‌ട്രീയത്തിനതീതമായി ഇന്ത്യയിലെ ക്രൈസ്ത വ സമൂഹം പിന്തുണയ്‌ക്കുമെന്നും കൗണ്‍സില്‍ സെക്രട്ടറി വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
















