സുഖമാണോ ദാവീദേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അനൂപ് പി. ചന്ദ്രന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഓള് ദ ബെസ്റ്റ്. ബ്ലൂ ഐറീസ് ഫിലിംസിനുവേണ്ടി സെബാന് മീനത്തേതില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരം, കൊച്ചി, കാസര്‍ഗോഡ്, മംഗലാപുരം എന്നിവിടങ്ങളിലായി ജൂലൈ മാസം ആരംഭിക്കും.
തിരക്കഥ- സംഭാഷണം- ചന്ദ്രന് രാമന്തളി, ചായഗ്രഹണം- സജിത്ത് മേനോന്, പ്രൊജക്റ്റ് ഡിസൈനര്‍- അജ്മല്‍ ശ്രീകണ്ഠപുരം, സംഗീതം- മിനീഷ് തമ്പാന്, കല-അനില്‍ കുമ്പഴ, മേക്കപ്പ്-ലിപിന്‍ മോഹന്‍, കോസ്റ്റ്യൂമര്‍- അസിസ് പാലക്കാട്, സ്റ്റില്‍-ഇക്കൂസ് രഘു ആലുവ.
മക്ബൂല്‍ സല്മാന്, ശെന്തില്‍ രാജമണി, ധര്മ്മജന് ബോള്‍ഗാട്ടി, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, ടോണി, ബാബു ജോസ്, സുധി കൊല്ലം, പൊന്നമ്മ ബാബു, കുളപ്പുള്ളി ലീല, ധനീഷ ബിനീഷ് എന്നിവരോടൊപ്പം പുതുമുഖ നായികയും മറ്റു താരങ്ങളും അണിനിരക്കുന്നു.
മലയാളത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത വ്യത്യസ്തമായ റോഡ് മൂവിയാണ് ഓള് ദ ബെസ്റ്റ്. തിരുവനന്തപുരം മുതല്‍ മഞ്ചേശ്വരം വരെ നീളുന്ന സുഹൃത്തുകളുടെ യാത്രക്കിടയില്‍ കടന്നുവരുന്ന സംഭവ പരമ്പരകള്‍ വ്യത്യസ്തമായ അവതരണത്തിലൂടെ പറയുകയാണ് ഈ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: