ന്യൂദല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതി നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 2024 ഓടെ മുഴുവന്‍ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളം എത്തിക്കാനുള്ള ‘ജല്‍ശക്തി’യാണ് ഈ സര്‍ക്കാരിന്റെ സുപ്രധാന പദ്ധതി. ഒന്നാം മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായിരുന്നു സ്വച്ഛ് ഭാരത്.
മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനാണ് ഈ പദ്ധതി നടത്തിപ്പിനുള്ള സുപ്രധാന ചുമതല. ജലവിഭവം, നദീ വികസനം, ഗംഗാ പുനരുജ്ജീവനം എന്നീ മന്ത്രാലയങ്ങള്‍ സംയോജിപ്പിച്ച് ജല്‍ശക്തി മന്ത്രാലയം രൂപീകരിച്ചത് ഈ പദ്ധതി ലക്ഷ്യമിട്ടാണ്. മോദി സര്‍ക്കാരിന്റെ ജലജീവന്‍ ദൗത്യത്തിന്റെ ഭാഗമാണ് ഈ പദ്ധതിയും.
ജലസംരക്ഷണമാണ് ഇതില്‍ ഏറ്റവും പ്രധാനം. ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി ജലസംരക്ഷണത്തിനുള്ള നടപടി കാര്യക്ഷമമായി കൈക്കൊള്ളാന്‍ കഴിയുമെന്നാണ് കേന്ദ്രം കരുതുന്നത്. ഇതിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്ക്കരിക്കാന്‍, ഇത്തരം പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയ ഇസ്രായേലിലെ ഉദ്യോഗസ്ഥരും നിതി ആയോഗ്, വിവിധ മന്ത്രാലയ ഉദ്യോഗസ്ഥരും പലകുറി ചര്‍ച്ചകള്‍ നടത്തി.
പല മന്ത്രാലയങ്ങളിലും സംസ്ഥാനങ്ങളിലുമായി ചിതറക്കിടക്കുകയാണ് ജലമെന്ന വിഷയം. ജലം സംരക്ഷിക്കാനും ഭംഗിയായി ഉപയോഗിക്കാനും സഹായിക്കുന്ന സമഗ്രമായ പദ്ധതിയില്ല. ജലവിഭവ ഭൂപടം പോലും ലഭ്യമല്ല. ഈ പ്രശ്നം പരിഹരിക്കാനാണ് ആദ്യ ്രശമം.
അറുപത് കോടി ജനങ്ങള്‍ കുടിവെള്ള പ്രശ്നം അഭിമുഖീകരിക്കുന്നുണ്ടെന്നാണ് 2018ലെ നിതി ആയോഗ് റിപ്പോര്‍ട്ട്. ശുദ്ധമായ കുടിവെള്ളം കിട്ടാതെ, പല രോഗങ്ങള്‍ പിടിപെട്ടും മറ്റും ഇന്ത്യയില്‍ പ്രതിവര്‍ഷം രണ്ടു ലക്ഷം പേര് മരിക്കുന്നുണ്ടെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: