കൊല്ലം: ചാത്തന്നൂര്‍ മോഹന്‍ സാഹിത്യ പുരസ്‌കാരം ഇ. സന്ധ്യയുടെ സാഗര നിദ്ര എന്ന കവിതാ സമാഹാരത്തിന് നല്‍കുന്നതായി ചാത്തന്നൂര്‍ മോഹന്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തൃശ്ശൂര്‍ പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജില്‍ അധ്യാപികയാണ് സന്ധ്യ.
25000 രൂപയും ശില്പവും പ്രശംസപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അഷ്ടമൂര്‍ത്തി, പി.കെ. ശ്രീനിവാസന്‍, പി. രവികുമാര്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
ചാത്തന്നൂര്‍ മോഹന്‍ അനുസ്മരണ ദിനമായ ജൂണ്‍ 15ന് കൊല്ലം പബ്ലിക് ലൈബ്രറിയില്‍ വച്ച് കെ. ജയകുമാര്‍ അവാര്‍ഡ് സമ്മാനിക്കും.
പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ ഡോ. കെ. പ്രസന്നരാജന്‍ വൈസ് ചെയര്‍മാന്‍ എസ്. സുധീശന്‍ സെക്രട്ടറി വിനീഷ് വി. രാജ്, ജോയിന്റ് സെക്രട്ടറി ഡി. സുധീന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.
















