Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതൃപ്തരെ അനുനയിപ്പിക്കാന്‍ വഴിതേടി കോണ്‍ഗ്രസ്; നേതാക്കളില്‍ അഭിപ്രായഭിന്നത

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
May 31, 2019, 03:26 am IST
in India

ബെംഗളൂരു: കര്‍ണാടകത്തിലെ  ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ മാരത്തണ്‍ ചര്‍ച്ചകളുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. രണ്ടുദിവസമായി ബെംഗളൂരുവില്‍ ക്യാമ്പ് ചെയ്താണ് വേണുഗോപാല്‍ ചര്‍ച്ചകള്‍ നടത്തുന്നത്. 

സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ എംഎല്‍എമാരെ അനുനയിപ്പിച്ചു മാത്രമെ മുന്നോട്ടുപോകാന്‍ സാധിക്കൂയെന്നാണ് നേതാക്കള്‍ വേണുഗോപാലിനെ അറിയിച്ചത്. മന്ത്രിസഭാ പുനഃസംഘടിപ്പിച്ച് അതൃപ്തരില്‍ ചിലരെ മന്ത്രിമാരാക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര അടക്കമുള്ള നേതാക്കള്‍. 

എന്നാല്‍, മുന്‍ മുഖ്യമന്ത്രിയും ഏകോപന സമിതി അധ്യക്ഷനുമായ സിദ്ധരാമയ്യ ഇതിനെതിര്. ഇപ്പോള്‍ മന്ത്രിസഭ പുനഃസംഘടന ആവശ്യമില്ലെന്നും നിലവിലുള്ള ഒഴിവ് നികത്തിയാല്‍ മതിയെന്നുമാണ് സിദ്ധരാമയ്യയുടെ നിലപാട്. 

കഴിഞ്ഞ ദിവസം രാവിലെ വേണുഗോപാല്‍, കുമാരസ്വാമി, ജി. പരമേശ്വര, സിദ്ധരാമയ്യ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു എന്നിവരുമായി ചര്‍ച്ച നടത്തി. സിദ്ധരാമയ്യ ഒഴിച്ചുള്ള നേതാക്കള്‍ മന്ത്രിസഭ പുനഃസംഘടന ആവശ്യപ്പെട്ടു. എന്നാല്‍, വൈകിട്ടത്തെ നിയമസഭ കക്ഷി യോഗത്തിനു ശേഷം മന്ത്രിസഭ പുനഃസംഘടന ഉടനില്ലെന്നാണ് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞത്. നേതാക്കള്‍ തമ്മില്‍ അഭിപ്രായ ഐക്യത്തില്‍ എത്താന്‍ സാധിക്കാതായതോടെ വിഷയം ഹൈക്കമാന്‍ഡിന്റെ പരിഗണനയ്‌ക്കു വിട്ടു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന രാഹുലിന്റെ നിലപാടിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് നിര്‍ജീവമാണ്. അതിനാല്‍ തീരുമാനം വൈകുമെന്നാണ് സൂചന. എത്രയും വേഗം തീരുമാനമെടുത്തില്ലെങ്കില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാകുമെന്ന് കുമാരസ്വാമി വേണുഗോപാലിനെ അറിയിച്ചു. 

നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്‌ക്കു ശേഷം കെ.സി. വേണുഗോപാല്‍ അതൃപ്തരായ ചില എംഎല്‍എമാരുമായും ചര്‍ച്ച നടത്തി. മന്ത്രിസ്ഥാനമെന്ന ആവശ്യത്തില്‍ പന്ത്രണ്ടോളം എംഎല്‍എമാര്‍ ഉറച്ചുനില്‍ക്കുന്നു. ചിലര്‍ക്ക് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്‌തെങ്കിലും ഇവര്‍ അംഗീകരിച്ചിട്ടില്ല. 

വിമത എംഎല്‍എമാരില്‍ ചിലര്‍ കഴിഞ്ഞ ദിവസത്തെ സിഎല്‍പി മീറ്റിങ്ങില്‍ പങ്കെടുത്തെങ്കിലും ഇവര്‍ പാര്‍ട്ടിയുടെ നിരീക്ഷണത്തിലാണ്. വിമത നീക്കത്തിന് ചുക്കാന്‍ പിടിക്കുന്ന രമേശ് ജാര്‍ക്കിഹോളിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വടക്കന്‍ കര്‍ണാടകത്തില്‍ നിന്നുള്ള ബി. നാഗേന്ദ്ര, ജെ.എന്‍. ഗണേശ്, ബി.എസ്. ആനന്ദസിങ്, ഭിമനായ്‌ക് എന്നിവരുടെ നീക്കങ്ങള്‍ പാര്‍ട്ടി സംശയത്തോടെയാണ് കാണുന്നത്. 

പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമത സ്വരമുയര്‍ത്തിയ ശിവാജിനഗര്‍ എംഎല്‍എ റോഷന്‍ബെയ്ഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചെങ്കിലും അദ്ദേഹം തയാറായില്ല. കഴിഞ്ഞ ദിവസം നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ രമേശ് ജാര്‍ക്കിഹോളി, റോഷന്‍ബെയ്ഗ് ഉള്‍പ്പെടെ ഏഴ് എംഎല്‍എമാര്‍ പങ്കെടുത്തില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.