ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ നിരാശയൊഴിയാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍. പാര്‍ട്ടി ചുമതല രാജിവെയ്‌ക്കുമെന്ന നിലപാട് ഇന്നലെയും നേതാക്കളോട് രാഹുല്‍ ആവര്‍ത്തിച്ചു.
എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവര്‍ ഇന്നലെ രാഹുലുമായി കൂടിക്കാഴ്ച നടത്തി.
മറ്റ് മുതിര്‍ന്ന നേതാക്കളെ കാണാന്‍ രാഹുല്‍ കൂട്ടാക്കിയില്ല. രാഹുലിന്റെ നിലപാടിന് പുറമെ മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക എന്നിവിടങ്ങളിലെ ഭരണത്തില്‍ ഉലച്ചില്‍ തട്ടിയത് പരിഹരിക്കാനാകാത്തതും എഐസിസി നേതൃത്വത്തെ ത്രിശങ്കുവിലാക്കി.
അധ്യക്ഷ സ്ഥാനം ഒഴിവാക്കി ലോക്സഭയില്‍ പാര്‍ട്ടിയെ നയിക്കാമെന്ന നിര്‍ദ്ദേ ശം രാഹുല്‍ മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ വൈകിട്ട് തുഗ്ലക്ക് ലെയിനിലെ രാഹുലിന്റെ വസതിയില്‍ യോഗം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. കെ.സി വേണുഗോപാലും ഗുലാം നബി ആസാദും കര്‍ണാകയിലേക്ക് പോയി. സംസ്ഥാനത്തെ സഖ്യസര്‍ക്കാരിനെതിരെ ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഗുജറാത്തിലും 15 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിടുമെന്ന് അല്‍പ്പേഷ് താ ക്കൂര്‍ പറഞ്ഞതും പാര്‍ട്ടിക്ക് തലവേദനയായി.
മുഴുവന്‍ സീറ്റിലും തോറ്റതിനെ തുട ര്‍ന്ന് രാജസ്ഥാനില്‍ ഗെഹ്‌ലോട്ടിനെതിരെ ഒരു വിഭാഗം കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. മകന് ടിക്കറ്റിനായി ഗെലോട്ട് വാശിപിടിച്ചെന്ന രാഹുലിന്റെ കുറ്റപ്പെടുത്തല്‍ എരിതീയില്‍ എണ്ണയൊഴിച്ചു. ഗെഹ്‌ലോട്ടിനെ ന്യായീകരിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ രംഗത്തുവന്നു.
നേരത്തെ എഐസിസി സംഘടന ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിയായിരുന്ന ഗെഹ്ലോട്ടിനെ ദല്‍ഹിയിലേക്ക് വരുത്തി എഐസിസി പദവി നല്‍കാനും ആലോചിക്കുന്നുണ്ട്.
അങ്ങനെയെങ്കില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകും. ഗെഹ്‌ലോട്ടും പൈലറ്റും തമ്മിലുള്ള ഭിന്നത തെരഞ്ഞെടുപ്പിനെ ബാധിച്ചു.
രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെടാന്‍ സംസ്ഥാന നേൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്തേണ്ട ആവശ്യമില്ലെന്നും രാഹുല്‍ തന്നെ തുടരണമെന്നും മുന്‍ ദല്‍ഹി മുഖ്യമന്ത്രിയും പിസിസി അധ്യക്ഷയുമായ ഷീല ദീക്ഷിത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: