Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒരു ‘മോദി ടച്ച് ‘

കെവിഎസ് ഹരിദാസ് by കെവിഎസ് ഹരിദാസ്
May 27, 2019, 03:43 am IST
in Vicharam

മറ്റൊരു പൊതു തെരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയായി. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന് ഒരിക്കല്‍കൂടി രാജ്യം പരവതാനി വിരിച്ചിരിക്കുന്നു. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടിയോഗം കഴിഞ്ഞ ദിവസം ചേര്‍ന്ന് മോദിയെ നേതാവായി തിരഞ്ഞെടുത്തു; താമസിയാതെ രാഷ്‌ട്രപതി അദ്ദേഹത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. സാങ്കേതികമായ ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇനി എന്നുവേണം സത്യപ്രതിജ്ഞ എന്ന് തീരുമാനിക്കേണ്ടത് നിയുക്ത പ്രധാനമന്ത്രിയാണ്. ഈ മാസം 30ന് ആവും ആ ചടങ്ങ് എന്നാണ് സൂചനകള്‍. അതെന്തായാലും ഇത്തവണ നരേന്ദ്രമോദിയും ബിജെപിയും കുറിച്ചത് ഒരു പുതിയ ചരിത്രം തന്നെയാണ്. പലര്‍ക്കും ഇനിയും വിശ്വസിക്കാന്‍ കഴിയാത്ത ഒരു ചരിത്രം.  2014-ലേതിനേക്കാള്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ 2019 ല്‍ കഴിഞ്ഞു എന്നതാണ് പ്രധാനം. അഞ്ച് വര്‍ഷം മുന്‍പ് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി സര്‍ക്കാര്‍ അധികാരമേറ്റത്. എന്‍ഡിഎ സര്‍ക്കാര്‍ ആയിരുന്നു അതും, ബിജെപിക്ക് സ്വന്തം നിലയ്‌ക്ക് ഭൂരിപക്ഷവുമുണ്ടായിരുന്നു. അതിനേക്കാള്‍ വ്യക്തമായ ഭൂരിപക്ഷം ഇത്തവണ ബിജെപിക്കുണ്ട്; 303 എംപിമാര്‍; എന്‍ഡിഎയ്‌ക്ക് ഉള്ളത് 352 പേരും. തീര്‍ച്ചയായും വീണ്ടും അധികാരമേല്‍ക്കുന്ന മോദിക്ക് ഇത് വലിയ വെല്ലുവിളി തന്നെയാണ്. ജനങ്ങള്‍ ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കാനുള്ള ബാധ്യത അദ്ദേഹത്തിനും, പാര്‍ട്ടിക്കും സഹ പ്രവര്‍ത്തകര്‍ക്കുമുണ്ടല്ലോ.

ഇവിടെ നാം കാണേണ്ട ഒരു കാര്യമുണ്ട്. അഞ്ച് വര്‍ഷം മുന്‍പ് ബിജെപിയെ ജയിപ്പിച്ച മണ്ഡലങ്ങളില്‍, സംസ്ഥാനങ്ങളില്‍, വലിയ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതാണത്. 2014 ലെ ജനവിധി മുതല്‍ ബിജെപി വിരുദ്ധര്‍ ആശ്വസിച്ചിരുന്നത് ഇനി അവര്‍ക്ക് ഏതായാലും ഭരണത്തില്‍ വരാന്‍ സാധിക്കില്ല എന്നതാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ, 2019 ആവുമ്പോഴേക്ക്  ഭരണവിരുദ്ധ വികാരം വേണ്ടത്ര ഉണ്ടാവുമെന്നും അത് മോദിയെ കടപുഴക്കുമെന്നുമാണ് അവരൊക്കെ കരുതിയത്. 2014 ല്‍ ഹിന്ദി ഹൃദയഭൂമിയില്‍  ബിജെപിയുടെ കോട്ടകള്‍ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഏതാണ്ടൊക്കെ നൂറ് ശതമാനം സീറ്റുകളും നേടിയിരുന്നുവല്ലോ. ഉദാഹരണം രാജസ്ഥാന്‍, ഗുജറാത്ത്, യുപി, മധ്യപ്രദേശ്,  ഹിമാചല്‍, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ദല്‍ഹി, ഹരിയാന എന്നിവ. കര്‍ണാടകത്തിലും മികച്ച പ്രകടനമാണ് ബിജെപി നടത്തിയത്. അവിടങ്ങളില്‍ ഇനി അത്രയ്‌ക്ക് സീറ്റുകള്‍ നേടുക അസാധ്യമാണ് എന്ന് പ്രതിപക്ഷം കരുതിയെങ്കില്‍ കുറ്റപ്പെടുത്താനാവില്ല. അഞ്ചുവര്‍ഷം കഴിയുമ്പോഴുണ്ടായേക്കാവുന്ന ഭരണവിരുദ്ധവികാരം സ്വാഭാവികമായും ഒരു സര്‍ക്കാരിനെയും അതിന് നേതൃത്വമേകുന്ന പാര്‍ട്ടിയെയും അലട്ടേണ്ടതായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ വീണ്ടും അധികാരത്തിലേറാന്‍ ഈ പാര്‍ട്ടിക്കും മുന്നണിക്കും സാധിക്കുമായിരുന്നോ എന്നതും സംശയകരമാണ്. പക്ഷെ, കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷം നല്‍കിയ മണ്ഡലങ്ങളും സംസ്ഥാനങ്ങളും, ഇത്തവണ കൂടുതല്‍ വോട്ടാണ് മോദിക്ക് നല്‍കിയത്; കൂടുതല്‍ ഭൂരിപക്ഷത്തോടെയാണ് ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചത്. ചുരുക്കത്തില്‍ ഭരണവിരുദ്ധ വികാരമല്ല ഭരണാനുകൂല വികാരമാണ് ഇത്തവണ ബിജെപിക്കും എന്‍ഡിഎക്കും ലഭ്യമായത്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് അതൊരു അസാധാരണമായ കാര്യമാണ് എന്നത് പറയേണ്ടതില്ലല്ലോ. അതിനെയാണ്  യഥാര്‍ഥത്തില്‍ ‘മോദി ടച്ച്’ എന്ന് വിളിക്കേണ്ടിവരുന്നത്. 

എങ്ങിനെയാണ് അത് ബിജെപിക്ക് സാധ്യമായത്?. അതാണ് ‘മോഡി ടച്ച്’ എന്ന് വീണ്ടും പറയേണ്ടിവരുന്നത്. പ്രതിപക്ഷ കക്ഷികള്‍ വെച്ചുപുലര്‍ത്തിയ പ്രതീക്ഷകള്‍ മോദിയും ബിജെപിയും തിരിച്ചറിഞ്ഞിരുന്നു. അതൊക്കെ സംഭവിക്കാവുന്ന കാര്യമാണെന്ന്  അവര്‍ക്കറിയാമായിരുന്നു. അത്തരമൊരു പ്രതിസന്ധി ഉണ്ടാവാതിരിക്കാന്‍ ജനതയുടെ വിശ്വാസമാര്‍ജിക്കുകയാണ് മാര്‍ഗമെന്ന് തുടക്കത്തിലേ ബിജെപി മനസിലാക്കി. മൂന്ന് കാര്യങ്ങളാണ് അതിനായി ബിജെപി ചെയ്തത്. ഒന്ന് പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കുക. രണ്ട്, ജനങ്ങളിലേക്ക് വിവിധ പദ്ധതികളുമായി ഇറങ്ങിച്ചെല്ലുക; മൂന്നാമതായി പാര്‍ട്ടിയുടെ വോട്ട് കഴിയുന്നത്ര സംസ്ഥാനങ്ങളില്‍ അന്‍പത് ശതമാനത്തിലേറെയായി വര്‍ധിപ്പിക്കുക. യഥാര്‍ഥത്തില്‍ മൂന്നാമത് പറഞ്ഞ കാര്യം, ആദ്യ രണ്ടു കാര്യങ്ങളുടെ തുടര്‍ച്ചയാണ്, അല്ലെങ്കില്‍ പരിണിതഫലമാണ്. നാല് കോടിയില്‍ നിന്ന് ബിജെപി അംഗത്വം പതിനൊന്ന് കോടിയിലേക്ക് ഉയര്‍ത്തിയത് ആദ്യനീക്കമാണ്. അത് സംഘടനാപരമായ ഒരു ബൃഹദ് പദ്ധതിയായിരുന്നു; അതാവട്ടെ, ബിജെപിക്ക് ഒരു സേഫ് ഡെപ്പോസിറ്റ് ആയി മാറി; 11 കോടി വോട്ടിന്റെ കരുത്ത്. അടുത്തത് സാധാരണക്കാരെ സ്വാധീനിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികളാണ്. സൗജന്യ എല്‍പിജി കണക്ഷനുകള്‍, കക്കൂസുകള്‍, ഗ്രാമങ്ങളിലും വീടുകളിലും  വൈദ്യുതി, റോഡുകള്‍, പെണ്‍കുട്ടികളുടെ വിവാഹത്തിനും കര്‍ഷകര്‍ക്കും ധനസഹായം, സബ്സിഡി ബാങ്ക് അക്കൗണ്ടുകളിലേക്ക്, അപകട ഇന്‍ഷുറന്‍സ്, കാര്‍ഷിക ഇന്‍ഷുറന്‍സ്, ആരോഗ്യ പദ്ധതി അങ്ങിനെ പലതും. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യവും ബിജെപി പ്രവര്‍ത്തകര്‍ ഏറ്റെടുത്തു…

എന്തിനേറെ പറയുന്നു, ഏതാണ്ട്  22 കോടി കുടുംബങ്ങള്‍ക്ക് ഈ ‘മോഡി പദ്ധതികളുടെ’ പ്രയോജനം ലഭ്യമാക്കാനായി. ബിജെപിയും മോദിയുമാണ് സഹായിച്ചത് എന്നതോന്നല്‍ അത്രയും കുടുംബങ്ങളില്‍ ഉണ്ടാക്കുക എന്നതായിരുന്നു അടുത്ത ദൗത്യം… ഗൃഹ സമ്പര്‍ക്കത്തിലൂടെയും മറ്റും അത് വേണ്ടവിധം നടപ്പിലാക്കിയ സ്ഥലങ്ങളില്‍ ബിജെപിക്ക് കരുത്താര്‍ജിക്കാനായി. ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ; ഇത്തവണ യുപിയില്‍ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട്  ചെയ്യാന്‍പോയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത് ഗ്രാമങ്ങളില്‍ ചെന്ന് ആരോട് ചോദിച്ചാലും ‘എന്തെങ്കിലും മോഡിയില്‍നിന്ന് ലഭിക്കാത്തവര്‍ ഇല്ല’ എന്നതാണ്. ‘ഇത് ഞങ്ങള്‍ക്ക് തന്നത് മോദിയാണ്’ എന്ന് ഗ്രാമീണര്‍ പറയുന്നു. സര്‍ക്കാര്‍ ഒരു കാര്യം ചെയ്താല്‍ മാത്രം പോരല്ലോ, അത് രാഷ്‌ട്രീയമായി പ്രയോജനപ്പെടുത്താന്‍ സംഘടനയ്‌ക്ക്, പാര്‍ട്ടിക്ക്,  കഴിയണം. അത് വേണ്ടവിധം നടപ്പിലായി, ഇത്തവണ പലയിടത്തും. തീര്‍ച്ചയായും അതിന്റെ പ്രയോജനം ബിജെപിക്ക് ലഭിച്ചു. ബിജെപിയുടെ വോട്ട്ബാങ്ക് അന്‍പത് ശതമാനമാക്കാനുള്ള പദ്ധതിക്ക് ഇതും സഹായകരമായി. 

ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമൊന്ന് വിശകലനം ചെയ്ത് നോക്കൂ. ഉത്തര്‍പ്രദേശ് (50.1%), ബീഹാര്‍ (53.3%), മഹാരാഷ്‌ട്ര  (50.9%), ഗുജറാത്ത് (62.2%), രാജസ്ഥാന്‍ ( 58.5%), മധ്യപ്രദേശ് ( 58%), ഛത്തിസ്ഗഢ് ( 50.7%), ജാര്‍ഖണ്ഡ് (51%), ഉത്തരാഖണ്ഡ് (61%), ഹിമാചല്‍ പ്രദേശ് (69.1%), ഹരിയാന (58%), ദല്‍ഹി (56.6%), കര്‍ണാടകം (51.4%) എന്നീ പതിമൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അന്‍പത് ശതമാനത്തിലേറെ വോട്ട് കരസ്ഥമാക്കാനായി. ഈ സംസ്ഥാനങ്ങള്‍ ചേരുമ്പോള്‍ 327 ലോക്സഭ മണ്ഡലങ്ങളാവും; ബംഗാളില്‍ ഇത്തവണ 40 ശതമാനത്തിലേറെ വോട്ട് കിട്ടി; അവിടെയും ഈ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടിവരില്ല. അതുകൂടിയായാല്‍ രാജ്യത്തെ 369 മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംസ്ഥാനങ്ങളില്‍ ബിജെപി അമ്പതോ അതിലേറെയോ വോട്ടുള്ള പാര്‍ട്ടിയായി മാറും. ഇത്തവണ തിരഞ്ഞെടുപ്പിന് പോകുമ്പോള്‍ തന്നെ 327 മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംസ്ഥാനങ്ങളില്‍ അത്രയും വോട്ട് മോദിയും അമിത്ഷായും ഉറപ്പാക്കിയിരുന്നു എന്നതാണ് യാഥാര്‍ഥ്യം. അതിന്റെയര്‍ത്ഥം എന്താണ്?. ബിജെപിയെ തോല്‍പ്പിക്കാനായി ഒന്നിച്ചുകൂടാന്‍ പലരും ശ്രമിക്കും; എന്നാല്‍ അവര്‍ക്ക് വിജയം കാണാനാവാത്തവിധം ബിജെപി കരുത്താര്‍ജ്ജിക്കണം… അതാണ് നടന്നത്. ഈ സംഘടനാ ശക്തിയെ തോല്‍പ്പിക്കാന്‍, എനിക്ക് തോന്നുന്നില്ല, തത്ക്കാലം ഏതെങ്കിലും കക്ഷിക്കോ മുന്നണിക്കോ കഴിയുമെന്ന്. കോണ്‍ഗ്രസ് ഒക്കെ എത്രയോ പിന്നിലാണ്.  

ഇതൊക്കെക്കൊണ്ട് ബിജെപി കാര്യകര്‍ത്താക്കളുടെ ചുമതല അവസാനിക്കുന്നില്ല; മോഡിതന്നെ ശനിയാഴ്ച സൂചിപ്പിച്ചതുപോലെ, ഇതുപോലൊരു വിജയം സമ്മാനിച്ചതോടെ ജനങ്ങളോടുള്ള ചുമതല വര്‍ധിക്കുകയാണ്. എന്‍ഡിഎ പാര്‍ലമെന്ററിപാര്‍ട്ടി യോഗത്തിലെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഓരോ ബിജെപി നേതാവും എംപിയും സാധാരണ പ്രവര്‍ത്തകനും ശ്രദ്ധിക്കേണ്ടതുമാണ്. മോഡി പറഞ്ഞത് പ്രധാനമായും ഏഴു കാര്യങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി തോന്നിയത് വിഐപി സംസ്‌കാരത്തെ സംബന്ധിച്ചാണ്. ഓരോ എംപിമാരോടുമാണ് അദ്ദേഹം പറഞ്ഞതെങ്കിലും അത് ഓരോ രാഷ്‌ട്രീയ പ്രവര്‍ത്തകനും ബാധകമാണ്. ‘നിങ്ങള്‍ വിമാനത്താവളത്തില്‍ ചെന്നാല്‍ എന്തിനാണ് ക്യൂ തെറ്റിച്ചുകൊണ്ട് പലതും ചെയ്യുന്നത്. നിങ്ങള്‍ അവരില്‍ ഒരാളല്ലേ. മോഡി സര്‍ക്കാര്‍ വന്നതിന് ശേഷം വിഐപി സംസ്‌കാരം അവസാനിപ്പിച്ചു എന്ന് പറയുന്നു; എന്നാല്‍ എംപിമാര്‍തന്നെ അതിന് വിരുദ്ധമായി ചെയ്യുന്നു’. 

ഭാരതമാതാവാണ് നമ്മുടെ ദേവത; അതിനേക്കാള്‍ വലിയ ദേവത നമുക്കില്ല. ന്യൂനപക്ഷങ്ങളുടെ അടക്കം വിശ്വാസം നമുക്കാര്‍ജ്ജിക്കേണ്ടതുണ്ട് എന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണം എന്ന് എംപിമാരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ‘സ്വന്തം പ്രശസ്തിക്ക് വേണ്ടി ആവരുത് പ്രവര്‍ത്തനം എന്നും നേതാക്കളില്‍നിന്ന് മോശമായ പെരുമാറ്റം ഉണ്ടാവരുതെന്നും’ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതായത്, മോഡി എന്തും കാണുന്നു, നിരീക്ഷിക്കുന്നു എന്നതും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. 2019ല്‍ നിന്ന് 2024 ലെ ലക്ഷ്യങ്ങള്‍ പ്രധാനമന്ത്രി നിശ്ചയിച്ചു കഴിഞ്ഞു എന്നതാണ് എനിക്ക് തോന്നിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.