പരവ ചാമുണ്ഡി, അയ്യം പരവ എന്നീ പേരുകളിലറിയപ്പെടുന്ന ഈ തെയ്യം പരമേശ്വര പുത്രിയും മഹാരൗദ്രമൂര്ത്തി സങ്കല്പത്തിലുള്ളതുമാണ്. മന്ത്രവാദികള്‍ക്കു ഉപാസന മൂര്‍ത്തിയുമാണ്. വേലന്‍, മാവിലാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.
വിഷ്ണുമൂര്ത്തിയുടെ ചങ്ങാതി എന്നറിയപ്പെടുന്ന പരവ രാത്രിയിലാണ് കെട്ടിയിറങ്ങുക. ഉടനെ തന്നെ അവസാനിക്കുകയും ചെയ്യുന്നു. സാധാരണ കാണുന്ന വിഷ്ണുമൂര്ത്തിയില് നിന്നും, മുടിയിലും ഉടയിലും മുഖത്തെഴുത്തിലും അല്‍പ്പം വ്യത്യാസം കാണാം. കൂടാതെ ഇത് പുറപ്പെട്ട് കലാശം കഴിഞ്ഞതിനു ശേഷം ആലക്കുന്നില്‍ ചാമുണ്ഡിക്ക് നല്കിയ ചില സ്ഥാനങ്ങളിലേക്ക് പോകുന്ന പതിവുണ്ട്. പുലര്‍ച്ചെ, തനിയെ വെളിച്ചമില്ലാതെ പോകുന്ന ഈ യാത്രക്ക് പരിവാറ്റ് പോവുക എന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: