കേരള മനഃസാക്ഷിയെ പിടിച്ചു കുലിക്കിയ നിവ വെള്ളിത്തിരയിൽ എത്തുന്നു. ഹിമുക്രി ക്രിയേഷന്‍സിന്റെ ബാനറില്ബെന്നി ആശംസകഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രാഹണം, സംവിധാനംഎന്നിവ നിര്‍വഹിക്കുന്ന ‘നിപ’യുടെ സ്വിച്ചോണ്‍ കോട്ടയം പ്രസ്സ് ക്ലബ്ബില്‍ നടന്നു.
എസ്പി ഹരിശങ്കര്‍ ഭദ്രദീപം കൊളുത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്എംഎല്എ സിച്ചോണ്കര്മം നിര്‍വഹിച്ച ചടങ്ങില്‍ മുതിര്‍ന്ന പത്രപ്രവര്ത്തകൻ തേക്കിന്‍കാട് ജോസഫ് ആദ്യഷോട്ടിനു ക്ലാപ്പടിച്ചു. സിനിമാ-കലാ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കേരള മനഃസാക്ഷിയെ പിടിച്ചു കുലിക്കിയ ഒരു സംഭവമാണ് ചിത്രത്തിന്റെ കഥക്ക് ആധാരം. കോട്ടയത്ത് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ഹരീഷ്കണാരന്‍, അനൂപ്ചന്ദ്രന്‍, മുരളി ജയന്, ജിന്റോബോഡിക്രാഫ്റ്റ്, ഡോ.പരമേശ്വരകുറുപ്പ്, ശ്രീനു കൃഷ്ണ, ഭാഗ്യ, ശാന്താകുമാരി, കുളപ്പുള്ളി ലീല തുടങ്ങിയവര്‍ അഭിനയിക്കുന്നു.
പ്രചോദ് ഉണ്ണി, ഷെര്‍ളി ആന്റണി എന്നിവരുടെ ഗാനങ്ങള്‍ക്ക് സുനില്‍ലാൽ ചേര്‍ത്തല സംഗീതം പകര്‍ന്നു. യേശുദാസ്, ചിത്ര, രാഖി രാജേഷ്, അനില്‍ തമ്മനം എന്നിവരാണ് ഗായകര്‍. അനീഷ് കെഎസ്എഫ്ഡിസി എഡിറ്റിങ്ങും സന്തോഷ് വസ്ത്രാലങ്കാരവും അജി പുളിയറക്കോണം ചമയവും രാജീവ്സുരേഷ്കുമാര് കലാസംവിധാനവും എബ്രഹാം ലിങ്കൺ വാര്‍ത്താവിതരണവും നിര്‍വഹിക്കുന്നു. നിര്‍മാണ നിര്‍വഹണം മണ്‍സൂര്‍ വെട്ടത്തൂര്‍. അസോസിയേറ്റ് ഡയറക്ടർ ശ്രീശോഭ് എസ്.നായര്‍, കേരളത്തിനു പുറമെ മസ്ക്കറ്റ്, ഫ്രാന്‍സ്, നേപ്പാള്‍, ദല്‍ഹി എന്നിവിടങ്ങളിലായി നിപ പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: