Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി കൊടുങ്കാറ്റായി ദീദി കടപുഴകി

മുരളി പാറപ്പുറം by മുരളി പാറപ്പുറം
May 24, 2019, 06:10 am IST
in India

പശ്ചിമബംഗാളില്‍ ബിജെപി കാഴ്ചവച്ചിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം. ആകെയുള്ള 49 സീറ്റുകളില്‍ 19 സീറ്റും 40 ശതമാനം വോട്ടും നേടിയാണ് ബിജെപി ചരിത്ര വിജയം കരസ്ഥമാക്കിയത്. പറയത്തക്ക സ്വാധീനമോ പരിചയ സമ്പന്നരായ പ്രാദേശിക നേതാക്കളോ ഇല്ലാതിരുന്നിട്ടും ബിജെപി നേടിയ വിജയം എതിരാളികളെ മാത്രമല്ല, അനുകൂലികളെയും അമ്പരപ്പിക്കുകയാണ്.

2014-ല്‍ രണ്ട് സീറ്റും 17 ശതമാനം വോട്ടുമാണ് ബിജെപിക്ക് നേടാനായത്. ഇതില്‍നിന്ന് വളരെയൊന്നും മുന്നേറാന്‍ കഴിയുമെന്ന് ആരും വിചാരിച്ചില്ല. ബിജെപി 23 സീറ്റുവരെ നേടുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോള്‍ പലരും അവിശ്വസിക്കുകയായിരുന്നു. ബിജെപി നല്ല മത്സരം കാഴ്ചവയ്‌ക്കുമെങ്കിലും വിജയം ഉറപ്പായ ഒരൊറ്റ സീറ്റുപോലും ഇല്ലെന്നാണ് ചില തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും വ്യക്തിപരമായ വിജയം കൂടിയാണ് ബംഗാളിലെ നേട്ടം. തുടക്കം മുതല്‍ ബിജെപിയെ സ്വതന്ത്രമായി പ്രചാരണം നടത്താന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുവദിച്ചില്ല. അധികാരം ഉപയോഗിച്ച് കഴിയാവുന്നത്ര പ്രചാരണ യോഗങ്ങള്‍ മുടക്കി. അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ ഹെലികോപ്ടറുകള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കിയില്ല. ഒന്നിനുപുറകെ ഒന്നായി അന്‍പതോളം ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. പോളിങ് ദിവസം അക്രമങ്ങളുടെ പരമ്പര തന്നെ അഴിച്ചുവിട്ടു. എന്നാല്‍ പിന്മാറാന്‍ ബിജെപി നേതൃത്വം ഒരുക്കമായിരുന്നില്ല.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 34 സീറ്റ് നേടിയ തൃണമൂല്‍ കോണ്‍ഗ്രസ്സാണ് 23 സീറ്റിലേക്ക്  കൂപ്പുകുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സിന് നാലും സിപിഎമ്മിന് രണ്ടും സീറ്റുകളുണ്ടായിരുന്നു. ഇതില്‍ ഒരു സീറ്റ് നിലനിര്‍ത്താന്‍ മാത്രമാണ് കോണ്‍ഗ്രസ്സിനായത്. 

ബിജെപി സ്ഥാനാര്‍ത്ഥികളെ രാഷ്‌ട്രീയമായി നേരിടാനാവാതെ സിനിമാ നടീനടന്മാരെ രംഗത്തിറക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് ചെയ്തത്. മമതയുടെ ഈ തന്ത്രം വിജയിച്ചില്ല.  എന്നാല്‍ ബിജെപി രംഗത്തിറക്കിയ പ്രമുഖരെല്ലാവരും ജയിച്ചു. ബാബുല്‍  സുപ്രിയോ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, അര്‍ജുന്‍ സിങ്, ഖഗെന്‍ മുര്‍മു, ലോക്കെറ്റ് ചാറ്റര്‍ജി തുടങ്ങിയവര്‍  ഇതില്‍പ്പെടുന്നു.

മമത സര്‍ക്കാരിന് മരണമണി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാള്‍ കാവിയണിഞ്ഞതോടെ മമതാ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു. രണ്ട് വര്‍ഷത്തിനകം നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ്സ് തോല്‍ക്കുമെന്ന് ഉറപ്പായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്തുവില കൊടുത്തും കൂടുതല്‍ സീറ്റു നേടാന്‍ മമത ശ്രമിച്ചത് തന്റെ സര്‍ക്കാരിനുള്ള ഭീഷണി ഒഴിവാക്കാനായിരുന്നു. ഇക്കാര്യത്തില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

ബംഗാള്‍ നിയമസഭയിലെ 40 എംഎല്‍എമാര്‍ താനുമായി ബന്ധം പുലര്‍ത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനിടെ വെളിപ്പെടുത്തിയത് മമതയുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുകയുണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ഏറ്റിരിക്കുന്നതിനാല്‍ നിരവധി എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന് ഉറപ്പാണ്. മമതയെ പിന്തുണയ്‌ക്കുന്ന 49 എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു.

മുപ്പത്തിനാല് വര്‍ഷത്തെ ഇടതുപക്ഷ സ്വേച്ഛാധിപത്യ ഭരണത്തിന് അന്ത്യംകുറിച്ചാണ് 2011-ല്‍ മമത അധികാരത്തില്‍ വന്നത്. എന്നാല്‍ സ്വേച്ഛാധിപത്യം മറ്റൊരു തരത്തില്‍ പ്രയോഗിക്കുകയാണ് മമത ചെയ്തത്.  വികസനം കൊണ്ടുവരുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടു. സര്‍ക്കാരിന്റെ കടം ഇരട്ടിയായി. ഇടതുഭരണകാലത്തേതുപോലെ പാര്‍ട്ടി നേതാക്കളും പോലീസുമായി ചേര്‍ന്ന് രാഷ്‌ട്രീയ എതിരാളികളെയും ജനങ്ങളെയും അടിച്ചമര്‍ത്തുകയും ചെയ്തു. ഇതില്‍ പൊറുതിമുട്ടി വിശ്വസിക്കാവുന്ന ഒരു രാഷ്‌ട്രീയ നേതൃത്വം ഉയര്‍ന്നുവരുന്നതും കാത്തിരിക്കുകയായിരുന്നു ജനങ്ങള്‍. ഇവിടെയാണ് ബിജെപി ബദല്‍ ശക്തിയായി വളര്‍ന്നിരിക്കുന്നത്.

ഇപ്പോഴത്തെ അവസ്ഥയില്‍ മമത സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാനാവില്ല.  ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ മമത അശക്തയാണെന്ന് അവരുടെ അണികളും എംഎല്‍എമാരും തിരിച്ചറിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ജയിച്ചിരിക്കുന്ന എംപിമാര്‍ പോലും ഒപ്പം നില്‍ക്കുമെന്ന് ഉറപ്പില്ല.

സിപിഎം കൊഴിഞ്ഞുതീര്‍ന്നു

നിലനില്‍പ്പിനായുള്ള അവസാന ശ്രമവും ദയനീയമായി പരാജയപ്പെട്ട് ബംഗാളിലെ ഇടതുപക്ഷം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ ജയിച്ച സിപിഎമ്മിന് ഇക്കുറി ഒറ്റ സീറ്റുപോലുമില്ല. 22.96 ശതമാനം ഉണ്ടായിരുന്ന വോട്ട് 6.77 ശതമാനമായി കുറയുകയും ചെയ്തു.

കോണ്‍ഗ്രസ്സുമായി കൂട്ടുചേര്‍ന്ന് കുറച്ചു സീറ്റ് നേടാമെന്നാണ് സിപിഎം ആദ്യം കരുതിയത്. ചില നേതാക്കളുടെ എതിര്‍പ്പ് മറികടന്ന് ഇത്തരമൊരു സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കിണഞ്ഞ് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പറയത്തക്ക ശക്തിയൊന്നുമില്ലെന്നും, പരസ്പരം കാലുവാരുമെന്നും അറിയാമെന്നതിനാല്‍ ഇരുപാര്‍ട്ടികള്‍ക്കും സഖ്യത്തിലെത്താന്‍ കഴിഞ്ഞില്ല.

ഇടതുഭരണകാലത്ത് രാഷ്‌ട്രീയ എതിരാളികളെ സിപിഎം നേരിട്ട അതേവിധത്തില്‍ സിപിഎമ്മും അടിച്ചമര്‍ത്തല്‍ അനുഭവിച്ചു. മമതാ ഭരണത്തില്‍ പാര്‍ട്ടി അണികളും ഓഫീസുകളും ആക്രമിക്കപ്പെട്ടു. ഈ ആക്രമണങ്ങള്‍ ചെറുക്കാന്‍ സിപിഎം നേതൃത്വത്തിന് കഴിഞ്ഞില്ല. ഒടുവില്‍ അണികള്‍ ബിജെപിയിലേക്ക് ചേക്കേറാന്‍ തുടങ്ങി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പല സിപിഎം സ്ഥാനാര്‍ത്ഥികളെയും തൃണമൂല്‍ ആക്രമണങ്ങളില്‍നിന്ന് രക്ഷിച്ചത് ബിജെപിയാണ്.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടത് വിവാദമാവുകയുണ്ടായി. ഇതു സംബന്ധിച്ച് കാരാട്ടിനോട് വിശദീകരണം ചോദിച്ചതായാണ് അറിയുന്നത്. കാരാട്ട് പറഞ്ഞത് ശരിയായിരിക്കുകയാണ്. ബിജെപി കൂടുതല്‍ സീറ്റ് നേടിയപ്പോള്‍ സിപിഎം തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. ഇനിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ബംഗാളില്‍ സിപിഎമ്മിന് ഉണ്ടാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.