ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടി നല്കി 28 സീറ്റില്‍ 25ലും ബിജെപി വിജയിച്ചു. മാണ്ഡ്യയില്‍ ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തെന്നിന്ത്യന്‍താരം സുമലത അംബരീഷ് വിജയിച്ചു.
മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് ജെഡിഎസ് കുത്തക സീറ്റില്‍ സുമലത വന്‍വിജയം നേടിയത്. കോണ്‍ഗ്രസ് ഒരു സീറ്റിലും ജെഡിഎസ് ഒരു സീറ്റിലും മാത്രമാണ് വിജയിച്ചത്.
2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക്-17, കോണ്‍ഗ്രസിന്-10, ജെഡിഎസ്സിന്-രണ്ടും സീറ്റുകളായിരുന്നു ലഭിച്ചത്. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബെല്ലാരിയില്‍ കോണ്‍ഗ്രസ് വിജയിച്ചു. എന്നാല്‍ ഇത്തവണ ബെല്ലാരിയും ബിജെപി തിരിച്ചു പിടിച്ചു.
16 ലോക്സഭാ സീറ്റില്‍ നിന്നാണ് ബിജെപി 25 സീറ്റിലേക്ക് വിജയകുതിപ്പ് നടത്തിയത്. ബിജെപിയുടെ സിറ്റിങ് എംപിമാരെല്ലാം വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംപിമാരായ പ്രകാശ് ബാബണ്ണ ഹുക്കേരി (ചിക്കോഡി), മല്ലികാര്‍ജുന ഖര്‍ഗെ (കലബുറഗി), ബി.വി. നായക് (റായ്ച്ചൂര്‍), ബി.എന്‍. ചന്ദ്രപ്പ (ചിത്രദുര്‍ഗ), ആര്.ധ്രുവനാരായണ (ചാമരാജനഗര്‍), കെ.എച്ച്. മുനിയപ്പ (കോലാര്‍), വീരപ്പമൊയ്ലി (ചിക്കബെല്ലാപ്പുര), വി.എസ്. ഉഗ്രപ്പ (ബെല്ലാരി) ജെഡിഎസ്സിന് വിട്ടു നല്കിയ തുമകൂരുവില്‍ ജെഡിഎസ് ദേശീയ അദ്ധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ എന്നിവര്‍ തോറ്റു.
ബെംഗളൂരു റൂറല്‍ മാത്രമാണ് കോണ്‍ഗ്രസിനു നിലനിര്‍ത്താന്‍ സാധിച്ചത്.
രണ്ടു സിറ്റിങ് സീറ്റുകള്‍ (ഹാസന്, മണ്ഡ്യ) ഉണ്ടായിരുന്ന ജെഡിഎസ്സിന് ഇത്തവണ ഹാസന് മാത്രമാണ് നിലനിര്‍ത്താന്‍ സാധിച്ചത്.
വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍
ചിക്കോടി: അന്നാ സാഹേബ് ജോലെ (ഭൂരിപക്ഷം – 1,16,361), ബെളഗാവി: സുരേഷ് ചന്നബസപ്പ അങ്ങാടി (1,93,277), കലബുറഗി: ഉമേഷ് ജാദവ് (95,168), റായ്ച്ചൂര്‍: രാജാ അമരേഷ് നായക് (87,635), ശിവമൊഗ: ബി.വൈ. രാഘവേന്ദ്ര (2,23,360), ഉഡുപ്പി: ശോഭാകരന്തലജെ (3,48,550), ചിത്രദുര്‍ഗ: എ. നാരായണസ്വാമി (79,041), തുമക്കൂരു: ജി.എസ്. ബസവരാജ് (12,347), മൈസൂരു: പ്രതാപ് സിംഹ (1,30,282), ബാഗല്‍കോട്ട്: പി.സി.ഗഡ്ഡി ഗൗഡര്‍ (1,65,975), ദാവന്‍കരെ: ജി.എം. സിദ്ധേശ്വര (1,69,702), ഉത്തര കന്നഡ: അനന്ത്കുമാര്‍ ഹെഗ്ഡെ (4,79,649), ധര്‍വാഡ്: പ്രഹ്ലാദ് ജോഷി (2,05,072), ബെല്ലാരി: വൈ.ദേവേന്ദ്രപ്പ (55,707), ഹാവേരി: ശിവകുമാര്‍ സി ഉദാസി (1,40,882), ചാമരാജനഗര്‍: വി.ശ്രീനിവാസപ്രസാദ് (833), വിജയപുര: രമേഷ് ജിഗജിനാഗി (2,58,038), ദക്ഷിണ കന്നഡ: നളീന്‍കുമാര്‍ കട്ടീല്‍ (2,74,621), കോലാര്‍: എസ്. മുനിസ്വാമി(2,09,707), ബിദര്‍: ഭഗവത് ദുബെ (1,16,834), കൊപ്പാല്‍: കാരാട് സംഗണ്ണ (38,397), ബെംഗളൂരു നോര്‍ത്ത്: ഡി.വി. സദാനന്ദഗൗഡ (1,47,518), ബെംഗളൂരു സൗത്ത്: തേജസ്വി സൂര്യ എല്‍.എസ് (3,31,192), ബെംഗളൂരു സെന്‍ട്രല്‍: പി.സി. മോഹനന് (70,517). ചിക്കബെല്ലാപ്പുര: ബി.എന്‍. ബച്ചെഗൗഡ (1,82,110). മണ്ഡ്യ: സുമലത (1,25,382).
സഖ്യം
ബെംഗളൂരു റൂറല്‍: ഡി.കെ. സുരേഷ് (2,06,920). ജെഡിഎസ്: ഹാസന്: പ്രജ്വല്‍ രേവണ്ണ (1,41,324)
ബിജെപി – 25
കോണ്‍ഗ്രസ് – 1
ജെഡിഎസ് – 1
മറ്റുള്ളവര്‍ – 1
പ്രതികരിക്കാൻ ഇവിടെ എഴുതുക: