കൊച്ചി: പതിമൂന്നുകോടി രൂപയുടെ ചരസുമായി അന്തര്‍ദേശിയ ബന്ധമുള്ള മയക്കുമരുന്നു കണ്ണി കൊച്ചിയില്‍ പിടിയിലായ സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് കൈമാറുമെന്ന് എക്സൈസ് അധികൃതര്‍അറിയിച്ചു. ആയുധങ്ങളും മയക്കുമരുന്നുകളും പരിശോധനകള്‍ ഇല്ലാതെ നേപ്പാളില്‍ നിന്നും യഥേഷ്ടം ഇന്ത്യയിലേക്ക് കടത്താമെന്ന പ്രതിയുടെ മൊഴിയെ തുടര്‍ന്നാണിത്.
വെടിയുതിര്‍ക്കാന്‍ ശ്രമിച്ചു
പുതുവൈപ്പ് ലൈറ്റ് ഹൗസിന് സമീപം ആലുവാ പറമ്പ് വീട്ടില്‍ ആന്റണിയുടെ മകന് വര്‍ഗീസ് ജൂഡ്(ജൂഡ്സണ്-52) ആണ് എക്സൈസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയോടെ സാഹസികമായി കണ്ടെയ്നര്‍ റോഡില്‍ മൂലമ്പിള്ളിക്കടുത്തു വെച്ചാണ് ജൂഡ്സണെ എക്സൈസ് പിടികൂടിയത്. എക്സൈസുകാര് ജൂഡ്സനെ വളഞ്ഞതോടെ ഇയാള്‍ തോക്കെടുത്ത് നിറയൊഴിക്കാന്‍ ശ്രമിച്ചുവെന്ന് ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു. വിദേശ നിര്‍മിത തോക്കും വെടിയുണ്ടകളും 6.5 കിലോ ചരസും ഇയാളില്‍ നിന്നും പിടികൂടി. ചോക്ലേറ്റ് രൂപത്തില്‍ പായ്ക്ക് ചെയ്തിട്ടുള്ള ചരസിന് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ 13 കോടി രൂപ വിലയുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ ചരസ്് വേട്ടയാണ് കൊച്ചിയില്‍ നടന്നതെന്ന് ഉദേ്യാഗസ്ഥര്‍ വ്യക്തമാക്കി. ഇതിന് നേതൃത്വം നല്കിയ ഉദേ്യാഗസ്ഥര്‍ക്ക് എക്സൈസ് വകുപ്പ് 25000 രൂപ ക്യാഷ് അവാര്‍ഡ് നല്കി.
മകനെ മറയാക്കി
ജൂഡ്സണ് വര്‍ഷങ്ങളായി എക്സൈസിനെ വെട്ടിച്ച് കേരളത്തിലേക്ക് ചരസും മറ്റ് ലഹരിമരുന്നുകളും എത്തിക്കുന്നുണ്ട്. പ്രധാനമായും നേപ്പാളില്‍ നിന്ന് വാഹനമാര്‍ഗമാണ് ലഹരിമരുന്നു കടത്തിയിരുന്നതെന്ന് ഉദേ്യാഗസ്ഥര്‍ പറഞ്ഞു. ഒറ്റയ്ക്കുള്ള ഇടപാടായതിനാലാണ് വളരെ രഹസ്യമായി നടത്തിക്കൊണ്ടുപോകാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നത്. ഓട്ടിസം ബാധിച്ച മകനേയും ഇയാള്‍ പലപ്പോഴും വണ്ടിയില്‍ കൊണ്ടുനടന്നിരുന്നു. മകനെ മറയാക്കി പലപ്പോഴും ജൂഡ്സണ് രക്ഷപെട്ടിരുന്നുവെന്ന് ഉദേ്യാഗസ്ഥര്‍ വ്യക്തമാക്കി.
നേപ്പാളില്‍ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തുന്നുണ്ടെന്ന് എക്സൈസിന് വിവരം കിട്ടിയിട്ടുണ്ടെങ്കിലും മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമായിരുന്നില്ല. എക്സൈസ് സംഘത്തിന് ഇയാളെക്കുറിച്ച് പലവട്ടം സൂചന കിട്ടിയിട്ടുണ്ടെങ്കിലും അവസാന നിമിഷം രക്ഷപ്പെടുകയായിരുന്നു.ഒടുവില്‍ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ചന്ദ്രപാലന്‍ നിയന്ത്രണത്തിലുള്ള ടോപ് നാര്‍ക്കോട്ടിക്കസ് സീക്രട്ട് ഗ്രൂപ്പ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലുള്ള അന്‍പതോളം യുവാക്കളെ വിവിധ ഘട്ടങ്ങളിലായി പിടികൂടി വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ജൂഡ്സനെക്കുറിച്ച് വിവരം കിട്ടുന്നത്. ജൂഡ്സണ് അവസാനമായി 10 കിലോ ചരസാണ് കേരളത്തിലേക്ക് എത്തിച്ചതെന്ന് ഉദേ്യാഗസ്ഥര്‍ കണ്ടെത്തി. ഈ പത്തുകിലോയില് നിന്ന് പലര്‍ക്കായി ഇയാള്‍ ചരസ് എത്തിച്ചു നല്‍കിയിരുന്നു. ഇവരെ പിടികൂടി ചോദ്യം ചെയ്ത് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ജൂഡ്സണ് കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: