അവസാന അടവും പയറ്റി പരാജയപ്പെടുകയാണ് കമ്യൂണിസ്റ്റ്-ജിഹാദി സഖ്യവും അവരോടൊപ്പം കൂടിയിരിക്കുന്ന ജിഹാദി മാധ്യമങ്ങളും. അതിന്റെ ഭാഗമാണ് വോട്ടെടുപ്പുയന്ത്രം സംബന്ധിച്ച വിവാദം. മുളയിലേ കരിഞ്ഞുവീണ അവസ്ഥയിലായിപ്പോവുകയും ചെയ്തു അത്.
ഇംഗ്ളീഷിലെ ദേശാഭിമാനി എന്നു വിശേഷിപ്പിക്കാവുന്ന ഫ്രണ്ട് ലൈന്‍ നല്കിയ, ‘മിസ്സിംഗ് ഇവിഎംസ്’ (നഷ്ടപ്പെട്ട ഇലക്ട്രോണിക് വോട്ടെടുപ്പു യന്ത്രങ്ങള്‍) എന്ന വ്യാജവാര്‍ത്തയെയാണ് തിരഞ്ഞെടുപ്പു കമ്മീഷനെ ലക്ഷ്യം വച്ച് ഇടത്-ജമാഅത്തെ ഇസ്ലാമി മാധ്യമങ്ങള്‍ അവരുടെ മാധ്യമ ജിഹാദിന് തെളിവായി ചൂണ്ടിക്കാണിച്ചത്. വാര്‍ത്ത പുറത്തുവന്നയുടന്‍, തെരഞ്ഞെടുപ്പു കമ്മിഷന് അതു നിഷേധിക്കുകയും സ്ഥാപനത്തിനു നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
ഇരുപത് ലക്ഷം വോട്ടെടുപ്പ് യന്ത്രങ്ങള്‍ മോഷണം പോയെന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമായി ഫ്രണ്ട് ലൈന്‍ ലേഖകനും മുന്‍ ‘ദേശാഭിമാനി’ റിപ്പോര്‍ട്ടറുമായ വെങ്കിടേഷ് രാമകൃഷ്ണന് ഉദ്ധരിച്ചത് മുംബൈ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയാണ്. നോക്കണേ വാര്‍ത്തയുടെ അധികാരികത! ഏതൊ ഒറ്റുകാരന് അടിസ്ഥാന രഹിതമായ കുറേ ആരോപണങ്ങളുന്നയിച്ച് ഒരു വാര്‍ത്ത നല്കുന്നു. കോടതി പ്രഥമദൃഷ്ട്യാ തളളിക്കളയാവുന്ന ആ വ്യാജ ആരോപണങ്ങളെ അടിസ്ഥാനമാക്കി വാര്‍ത്ത പ്രത്യക്ഷപ്പെടുന്നു. അതും ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ തിരിച്ച് വരുമെന്ന് ഉറപ്പായ ശേഷം. ഫലം വന്നതിന് ശേഷം ഇരുചെവിയറിയാതെ മാധ്യമങ്ങള്‍ മാപ്പ് പറഞ്ഞ് തടിയൂരും. പിന്നീട് ആ ഹര്‍ജിയുടെ ഭാവിയെന്തായെന്ന് ആരും അന്വേഷിക്കില്ല. റിപ്പോര്‍ട്ട് ചെയ്യുകയുമില്ല. അപ്പോഴേക്കും ആ വാര്‍ത്ത ആവുന്നത്ര ദോഷം വരുത്തിക്കഴിഞ്ഞിരിക്കും. പക്ഷേ, ഇത്തവണ അത് ഏറ്റില്ല. തെരഞ്ഞെടുപ്പു കമ്മിഷന് കയ്യോടെ പിടികൂടി. അതോടെ കള്ളവാര്‍ത്ത ഉടന്‍ പിന്‍വലിച്ച് ഖേദപ്രകടനം പ്രസിദ്ധീകരിക്കാമെന്ന് എഡിറ്റര്‍ ഉറപ്പുനല്‍കി.
ആശയക്കുഴപ്പം സൃഷ്ടിക്കാന്‍, ഈ വാര്‍ത്തയോടൊപ്പം ചിത്രങ്ങളും ചേര്‍ത്തിരുന്നു. കേടായാല്‍ പകരം വയ്ക്കാന്‍ കരുതുന്ന വോട്ടെടുപ്പ് യന്ത്രങ്ങള്‍ (റിസേര്‍വ്ഡ് വോട്ടിങ് മെഷീന്) തിരികെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കേരളത്തിലടക്കം, പോളിംഗ് നടന്ന എല്ലായിടത്തും കേടായതോ പകരം വയ്ക്കാനുള്ളതോ ആയ യന്ത്രങ്ങള്‍, വോട്ടെടുപ്പിന് ഉപയോഗിച്ച യന്ത്രങ്ങളോടൊപ്പം സൂക്ഷിക്കാറില്ല. റിസര്‍വ്ഡ് യന്ത്രങ്ങളുടെ ഇത്തരം മാറ്റങ്ങള്‍ കേരളത്തിലും നടന്നതാണ്. ഇടതുപക്ഷക്കാരായ ഓഫീസര്‍മാര്‍തന്നെ അതിനു നേതൃത്വം നല്കിയിട്ടുമുണ്ടാകും. അതാരും വാര്‍ത്തയാക്കിയില്ല, വീഡിയോയും എടുത്തില്ല. കാരണം ബിജെപി തൂത്തുവാരാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ യുപി, ബീഹാര്‍, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയവയൊക്കെയാണല്ലോ. അവിടത്തെ വിജയം അട്ടിമറിയാണെന്നു പ്രചരിപ്പിക്കുകയാണല്ലോ ലക്ഷ്യം.
വിത്തുപാകി നനച്ചു തുടങ്ങുമ്പോഴേക്കും കൂമ്പടഞ്ഞു പോയ പദ്ധതി മാറിമാറി എടുത്ത് ഉദ്ധരിച്ച്, ഇടതു, മുസ്ലീം ബുദ്ധിശൂന്യ തീവ്രചിന്തക്കാരെ ഇളക്കിവിടാനാണ് കമ്യൂണിസ്റ്റ്-ജിഹാദി മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇതിനു പുതുമയൊന്നുമില്ല; പതിറ്റാണ്ടുകളായി ദേശവിരുദ്ധശക്തികള്‍ പിന്തുടരുന്ന അതേ മോഡസ് ഓപ്പറാണ്ടി. നിലനില്‍പ്പിന് വേണ്ടിയുള്ള അവസാനത്തെ യുദ്ധത്തിലാണ് ഈ രണ്ടുകൂട്ടരും. തോല്ക്കാന്വേണ്ടി മാത്രം നടത്തുന്ന യുദ്ധം.
ആ പോക്കില്‍ സകല ഭരണഘടനാ സ്ഥാപനങ്ങളുടെയും വിശ്വാസ്യത തകര്‍ത്ത് രാജ്യത്തെ കലാപത്തിലേക്ക് തള്ളിയിടാനുള്ള കുത്സിതബുദ്ധി പക്ഷേ, വേണ്ടത്ര ഫലവത്തായില്ല. എന്തായാലും ഒരു കാര്യം ഉറപ്പിച്ച് പറയാം. ഈ ഗൂഢാലോചനയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച, കുടിവെള്ളത്തില്‍ നഞ്ചുകലര്ത്തിയവരോട് കടവുള്‍ എണ്ണിയെണ്ണി ചോദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: