കൊച്ചി: ഇടത് തോള് ചെരിച്ച് മലയാളികളുടെ മനസ്സിലേക്ക് നടന്നു കയറിയ മഹാനടന് മോഹന്‍ലാലിന് മൈലാഞ്ചിച്ചായ ചിത്രങ്ങളിലൂടെ ആരാധകന്റെ ആദരം. എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ നിഖില്‍ വര്‍ണ ഒരുക്കിയ സ്പര്‍ശം ചിത്രപ്രദര്‍ശനത്തില്‍ മോഹന്‍ലാലിന്റെ 333 സിനിമകളിലെ വേഷങ്ങള്‍ ചിത്രങ്ങളിലാക്കിയത് കാണാം.
നാലാം വയസ്സില്‍ ആദ്യമായി മോഹന്‍ ലാലിന്റെ ചിത്രം വരച്ച് തുടങ്ങിയതാണ് നിഖില്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ലൂസിഫര്‍ വരെയുള്ള മോഹന്‍ലാല്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദമായി, മൈലാഞ്ചിച്ചായം കൊണ്ട് ജ്യുട്ടിലാണ് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്; മുള കൊണ്ടുള്ള ചട്ടക്കൂടും. ചില ചിത്രങ്ങള്‍ തൊട്ടു നോക്കി ആസ്വദിക്കാമെന്നതിനാല്‍ കാഴ്ചയില്ലാത്തവരേയും ചിത്രങ്ങള്‍ ആകര്‍ഷിക്കുന്നു. അന്ധനായി ലാല്‍ അഭിനയിച്ച ഒപ്പം സിനിമയിലെ ജയരാമനാണ് നിഖിലിന്റെ പ്രിയപ്പെട്ട ചിത്രവും. കോസ്റ്റിയും ഡിസൈനറായ നിഖില്‍ ഏഴ് മാസങ്ങള്‍ കൊണ്ടാണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: