കൊച്ചി: പ്രമുഖ വസ്ത്ര നിര്‍മ്മാതാക്കളായ കിറ്റെക്സിന്റെ മൊത്ത വരുമാനം 1000 കോടി കവിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷം 1005 കോടിയുടെ വരുമാനം നേടിയത്. കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡിന്റെ 630 കോടിയും കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡിന്റെ 375 കോടിയും ഉള്‍പ്പെടെയാണിത്.
കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ മാത്രം വളര്‍ച്ച 12.38 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 559 കോടിയായിരുന്നു വരുമാനം. അറ്റാദായം 16.32 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 81.45 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 70 കോടിയായിരുന്നു അറ്റാദായം.
കമ്പനിയുടെ മികച്ച പ്രകടനം ഓഹരി വിലയിലും പ്രതിഫലിച്ചു. കിറ്റെക്സിന്റെ ഓഹരി ഒന്നിന്റെ വരുമാനം 10.64 രൂപയില്‍ നിന്ന് 12.22 രൂപയായി വര്‍ധിച്ചു. 2025 ആകുന്നതോടെ കിറ്റെക്സ് ഗാര്മെന്റ്സില് നിന്നുള്ള മൊത്ത വരുമാനം 2165 കോടിയും കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയറില്‍ നിന്നുള്ളത് 1000 കോടിയുമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് കിറ്റെക്സ് എം.ഡിയും സിഇഒയുമായ സാബു. എം. ജേക്കബ്ബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: