കൊച്ചി: വോള്‍വോയുടെയും പോള്‍സ്റ്റാറിന്റെയും പുതുതലമുറ മോഡലുകള്‍ക്ക് അടുത്ത പത്തു വര്‍ഷത്തേക്ക് ലിത്തിയം അയേണ്‍ ബാറ്ററികള്‍ ലഭ്യമാക്കുന്നതിന് വോള്‍വോ ഗ്രൂപ്പ് മുന്‍നിര ബാറ്ററി നിര്‍മാതാക്കളായ എല്‍ജി ചെം, സിഎടിഎല്‍ എന്നിവരുമായി ശതകോടികളുടെ കരാറൊപ്പിട്ടു.
2019 മുതല്‍ പുറത്തിറക്കുന്ന എല്ലാ പുതിയ വോള്‍വോ കാറുകളും വൈദ്യുതീകരിച്ചതാവുമെന്ന് വോള്‍വോ നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിലുള്ള സിഎംഎ മോഡുലര്‍ വാഹനങ്ങള്‍ക്കും പുതുതായി വരാനിരിക്കുന്ന എസ്പിഎ 2 വാഹനങ്ങള്‍ക്കും ആഗോള തലത്തില്‍ ബാറ്ററി മോഡ്യൂളുകള്‍ ലഭ്യമാക്കുന്നതാണ് പുതിയ കരാറുകളെന്ന് വോള്‍വോ കാര്‍സ് സിഇഒയും പ്രസിഡന്റുമായ ഹാകെന്‍ സാമുവെല്‍സണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: