ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്വെന്ഷന് സാംസ്കാരിക പരിപാടികളുടെ ചിക്കാഗോയില്‍നിന്നുള്ള സംയോജകയായി ദേവി ജയനെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോന്, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു.
ആലപ്പുഴ സ്വദേശിനിയായ ദേവി ജയന് കെ എച്ച് എന്‍ എ യുടെ ഡിട്രോയിറ്റ് കണ്‍വെന്‍ഷനിലെ കലാപരിപാടികളുടെ അവതാരകയും നൃത്തപരിപാടികളിലെ സജീവ അംഗവുമായിരുന്നു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മൈ കര്‍മ്മ എന്ന സ്ഥാപനത്തിന്റെ പ്രാരംഭകയും ലാസ്യ എന്ന നൃത്തക്കൂട്ടായ്മയുടെ സ്ഥാപകരില്‍ ഒരാളുമാണ്. ചിക്കാഗോ കേന്ദ്രീകരിച്ച് നിരവധി നൃത്തരൂപങ്ങള്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്.
ബയോടെക്നോളജിയില്‍ ബിരുദാനന്തരബിരുദമുള്ള ദേവി ജോലിക്കൊപ്പം ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി എടുത്തുകൊണ്ടിരിക്കുകയാണ്. പ്രശസ്ത സംവിധായകന് ജയന് മുളങ്ങാടിന്റേയും പ്രൊഫ. കല ജയന്റേയും മകളായ ദേവി പന്ത്രണ്ട് വര്‍ഷമായി അമേരിക്കയിലാണ്. ഭര്‍ത്താവ് സജിത് പ്രസാദ്, മകള്‍ വൈഗ എന്നിവരോടൊപ്പം ചിക്കാഗോയില്‍ താമസം.
2019 ആഗസറ്റ് 30 മുതല്‍ സെപ്തംമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹില് ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കണ്വന്ഷന്. കലാസാംസ്കാരിക പരിപാടികളുടെ ഭാഗമായി ആകര്‍ഷകമായ മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.namaha.org/convention/cultural2019.html സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: