Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഭാക്കേസില്‍ പോലീസിന്റെ കള്ളക്കളികള്‍ ഇങ്ങനെ

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 21, 2019, 07:41 am IST
in Kerala

കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമി വില്‍പ്പനക്കേസിനോടനുബന്ധിച്ച വ്യാജരേഖക്കേസന്വേഷണത്തില്‍ പോലീസിന്റെ കള്ളക്കളികള്‍ ഏറെ. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരേ ഉയര്‍ന്ന ഭൂമി വില്‍പ്പന വിവാദത്തിനിടെ കോന്തുരുത്തി സ്വദേശിയും അതിരൂപതാ മതപഠനകാര്യങ്ങളില്‍ പ്രവര്‍ത്തകനുമായ ആദിത്യ എന്ന എംടെക് വിദ്യാര്‍ഥിക്ക്, ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ കമ്പ്യൂട്ടറില്‍നിന്ന് ചില രേഖകള്‍ കിട്ടി.

ഇരുപതിലേറെ രേഖകളില്‍ ചില മെത്രാന്മാരുടെ സാമ്പത്തിക ഇടപാടുകളും ബാങ്ക് നിക്ഷേപങ്ങളും മറ്റും സംബന്ധിച്ച രേഖകളും ഉണ്ടായിരുന്നു. ഈ രേഖകള്‍ പരിശോധിക്കാന്‍ ആദിത്യ, എറെ അടുപ്പമുള്ള ഫാ. ടോണി കല്ലൂക്കാരന് കൈമാറി. അദ്ദേഹം, സഭയുടെ മുന്‍ വക്താവും മുതിര്‍ന്ന പുരോഹിതനുമായ ഫാ. പോള്‍ തേലക്കാടിന് നല്‍കി. തേലക്കാട്, രേഖകളുടെ വിശ്വാസ്യത പരിശോധിക്കാന്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജേക്കബ് മനത്തോടത്തിനും നല്‍കി. 

ഈ രേഖകള്‍ വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നുമുള്ള ആക്ഷേപം ഉയരുകയും കേസാവുകയും ചെയ്തു. അതിവേഗം കേസ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനും പിന്നീട് എഎസ്പിക്കും കൈമാറി. ലോക്കല്‍ പോലീസിലും പോലീസ് കമ്മീഷണര്‍ക്കും ഐജിക്കും അന്വേഷണമാവശ്യപ്പെട്ട് പരാതി പോയി. തുടര്‍ന്നായിരുന്നു പോലീസിന്റെ കള്ളക്കളികള്‍.

സംശയം തീര്‍ക്കാനെന്ന് പറഞ്ഞ് ആദിത്യയെ ആലുവ ഡിവൈഎസ്പി ഓഫീസില്‍ വിളിപ്പിച്ചു. രാത്രി വൈകിയും പിറ്റേന്നും ചോദ്യം ചെയ്തു. വിട്ടയച്ചു. അടുത്ത ദിവസം പിന്നെയും വിളിപ്പിച്ചു. കസ്റ്റഡിയിലെടുത്തു, അറസ്റ്റ് രേഖപ്പെടുത്തിയില്ല, എന്നാല്‍ ആദിത്യയെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ഇടവകാംഗങ്ങളോട് പറഞ്ഞു.

ഞായറാഴ്ച കാലത്ത് കുര്‍ബാനയുണ്ടെന്നറിഞ്ഞിട്ടും ശനിയാഴ്ച രാത്രി, ഫാ. ടോണി കല്ലൂക്കാരനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചു. അറസ്റ്റ് ചെയ്യാനും കുര്‍ബാന തടസപ്പെടുത്താനായിരുന്നു നീക്കമെന്ന് ബിഷപ്പ് മനത്തോടത്ത് ഉള്‍പ്പെടെയുള്ളവര്‍ സംശയം പ്രകടിപ്പിക്കുന്നു. എന്നാല്‍ ഇടവകാംഗങ്ങള്‍ സംഘടിച്ചതിനാല്‍ വിട്ടയച്ചു. പിന്നേറ്റ് ആദിത്യയുടെ അറസ്റ്റും രേഖപ്പെടുത്തി. 

ഇതിനിടെ രേഖകള്‍ വ്യാജമാണെന്ന പ്രചാരണം ശക്തമായി. ചില മാധ്യമങ്ങളിലും വാര്‍ത്തവന്നു. ആദിത്യയുടെ അച്ഛന്‍ നടത്തുന്ന കടയില്‍ ആദിത്യയുമായി പോലീസ് പരിശോധനയ്‌ക്കെത്തി, അവിടത്തെ കമ്പ്യൂട്ടര്‍ തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്തു. പിറ്റേന്ന് കമ്പ്യൂട്ടര്‍ പഴയതുപോലെ സ്ഥാപിച്ച് തെളിവെടുപ്പ് നടത്തി. രേഖകള്‍ ആ കമ്പ്യൂട്ടറില്‍ ഉണ്ടാക്കിയതാണെന്ന് തെളിവുണ്ടാക്കാന്‍ പോലീസ് ചെയ്ത പണിയാണിതെന്ന് ബിഷപ്പുമാര്‍ പറയുന്നു. 

ആദിത്യയെ മര്‍ദിച്ചു. കാല്‍വെള്ളയില്‍ തല്ലി. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. മാനസിക സമ്മര്‍ദം അനുഭവിപ്പിച്ചു. മനുഷ്യാവകാശ ലംഘനമാണിത്, സഭ വിശദീകരിക്കുന്നു.

എന്നാല്‍, ആദിത്യയ്‌ക്ക് ജോലി ചെയ്ത സ്ഥാപനത്തില്‍നിന്ന് കിട്ടിയതാണ് ഈ രേഖകളെന്നും അത് സഭയുടെ ആധികാരിക സെര്‍വറില്‍നിന്നാണെന്നുമുള്ള വാദങ്ങള്‍ പോലീസ് തള്ളുന്നു. ആദിത്യ ഒരു സ്ഥാപനത്തിലും ജോലി ചെയ്തിട്ടില്ല. അയാള്‍ ആര്‍ക്കോ വേണ്ടി ഉണ്ടാക്കിയെടുത്തതാണ് രേഖകള്‍. കൂടുതല്‍ അന്വേഷണത്തിലേ കാര്യങ്ങള്‍ തെളിയൂ, പോലീസ് പറയുന്നു. 

അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ബിഷപ്പുമാര്‍

കൊച്ചി: സിറോ മലബാര്‍ സഭയിലെ വ്യാജരേഖക്കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ബിഷപ്പുമാര്‍. അന്വേഷണം ശരിയായ ദിശയിലല്ല. ഞങ്ങള്‍ക്ക് തൃപ്തിയില്ല. മെത്രാന്മാരുള്‍പ്പെടെ ചിലരുടെ സാമ്പത്തിക ഇടപാടില്‍ സംശയമുണ്ട്, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോട്, ബിഷപ് സെബാസ്റ്റിയന്‍ എടയന്ത്രത്ത്, ബിഷപ് ജോസ് പുത്തന്‍വീട്ടില്‍ എന്നിവരും പതിനഞ്ചോളം പുരോഹിതരും പത്രസമ്മേളനത്തില്‍ പറഞ്ഞു.

അന്വേഷണത്തിനിടെ പോലീസ് അറസ്റ്റ് ചെയ്ത ആദിത്യ കണ്ടെത്തി കൈമാറിയ രേഖകള്‍ ആധികാരികമാണ്. അതേക്കുറിച്ച് അന്വേഷണം. നടത്തണം. ഐസിഐസി ബാങ്കില്‍ അക്കൗണ്ടുള്ള മെത്രാന്മാരുടെ പേര് രേഖയിലുണ്ട്. സഭയില്‍ വന്‍ സാമ്പത്തിക തിരിമറി നടത്തിയത് കണ്ടെത്തുകയായിരുന്നു ആദിത്യ. അതുള്‍പ്പെടെ 20 രേഖകളുണ്ട്. അതെക്കുറിച്ചൊന്നും അന്വേഷിക്കാതെയാണ് പോലീസ് നീങ്ങുന്നത്. 

 മണിക്കൂര്‍വെച്ചാണ് അന്വേഷണ ചുമതല ഡിവൈഎസ്പി: വിദ്യാധരനില്‍നിന്ന് എഎസ്പി: സോജനിലേക്ക് മാറ്റിയത്. ഇടവകയിലെ ചിലര്‍ രണ്ടാഴ്ചമുമ്പ് ചേര്‍ന്ന രഹസ്യ യോഗത്തിലെ ആസൂത്രണത്തിനു ശേഷം ആലുവ ഡിവൈഎസ്പിക്ക് നല്‍കിയ നിവേദനത്തിന്റെ തിരക്കഥ പ്രകാരമാണ് ഇപ്പോള്‍ പോലീസ് അന്വേഷണം, ബിഷപ്പുമാര്‍ കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.