കൊച്ചി: സിറോ മലബാര്‍ സഭയിലെ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കും സഭയിലെ ചില ഉന്നതര്‍ക്കുമെതിരേ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ബിഷപ്പുമാര്‍. ഭൂമി വില്‍പ്പനക്കേസും വ്യാജരേഖ നിര്‍മാണവും വിവാദവും പോലീസ് കേസുമായതിന്റെ തുടര്‍ച്ചയാണ്. ഈ നീക്കം. പോലീസും സഭയിലെ ചിലരും രാഷ്ട്രീയക്കാരും ഗൂഢാലോചന നടത്തി ബിഷപ്പുമാരേയും 15 പുരോഹിതരേയും അറസ്റ്റ് ചെയ്യാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ബിഷപ്പുമാര്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.
എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമിവില്‍പ്പനയും വ്യാജരേഖാ വിവാദവും അന്വേഷിക്കുന്ന സംസ്ഥാന പോലീസിനെ വിശ്വാസമില്ല, അവര്‍ ചില തിരക്കഥകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു. ഉന്നതരുടെ സമ്മര്‍ദ്ദമുണ്ട്. ബിഷപ്പുമാരെയും 15 പുരോഹിതരേയും വ്യാജരേഖയുണ്ടാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യാനാണ് നീക്കം.
ഇത് എന്തുവിലകൊടുത്തും സഭ ചെറുക്കും. സംസ്ഥാന പോലീസില്‍ വിശ്വാസമില്ല. ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണം, അതിരൂപതയില്‍ പോപ്പ് നിയോഗിച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോട്, ബിഷപ് സെബാസ്റ്റിയന് എടയന്ത്രത്ത്, ബിഷപ് ജോസ് പുത്തന്‍വീട്ടില്‍ എന്നിവരും പതിനഞ്ചോളം പുരോഹിതരും പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.
രേഖകള്‍ വ്യാജമാക്കാന്‍ നീക്കം
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെട്ട ഭൂമിവില്‍പ്പനക്കേസില്‍ സഭാ നടപടിക്കുള്ള അന്തിമ റിപ്പോര്‍ട്ട് പോപ്പിന് സമര്‍പ്പിച്ചുകഴിഞ്ഞു. ആ കേസില്‍ ഉള്‍പ്പെട്ടവര്‍ ആസൂത്രണം നടത്തി, കേസിന് ആധാരമായി സഭയില്‍ നല്കിയ തെളിവുകള്‍ വ്യാജമാണെന്ന് വരുത്താന്‍ ശ്രമിക്കുകയാണ്. പോലീസ് അന്വേഷിക്കുന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദമുണ്ട്. സമര്‍പ്പിക്കപ്പെട്ടതും പോലീസിന്റെ പക്കലുള്ളതുമായ രേഖകള്‍ വ്യാജമല്ല. വ്യാജമാണെന്ന് സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. രേഖകളില്‍ മെത്രാന്മാര്ക്ക് രഹസ്യ ബാങ്ക് അക്കൗണ്ടുകളുള്ളതും സാമ്പത്തിക ഇടപാടു നടത്തിയതും സംബന്ധിച്ച തെളിവുകളുണ്ട്. അതിനാലാണ് അവ വ്യാജമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്, ബിഷപ്പുമാര്‍ പറഞ്ഞു.
അന്വേഷണത്തിനിടെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്ത കോന്തുരുത്തി സ്വദേശി ആദിത്യയെക്കൊണ്ട് കള്ളമൊഴി പറയിക്കുകയാണ്. ആദിത്യക്ക് കിട്ടിയ രേഖകള്‍ ആധികാരികമാണ്. അതേക്കുറിച്ച് അന്വേഷിക്കേണ്ട പോലീസ് രേഖ വ്യാജമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. ആദിത്യ രേഖ കൈമാറിയ ഫാ. ടോണി കല്ലൂക്കാരനേയും ഫാ. പോള്‍ തേലക്കാടിനേയും പ്രതിയാക്കാനും അവര്‍ പറഞ്ഞിട്ട് ഉണ്ടാക്കിയ വ്യാജരേഖയാണെന്ന് മൊഴികൊടുക്കാനും പോലീസ് ആദിത്യയെ മര്‍ദിച്ചതായി ജയിലില്‍ സന്ദര്‍ശിച്ച പുരോഹിതര്‍ പറഞ്ഞതായും ബിഷപ്പുമാര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: