തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച ബോര്‍ഡുകളും സ്വീകരണയോഗങ്ങളില്‍ ലഭിച്ച ഷാളുകളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കുന്ന ‘പുനര്‍നവയുടെ’ നിര്‍മ്മാണം അവസാനഘട്ടത്തിലേയ്ക്ക്.
തെരഞ്ഞെടുപ്പ് സമയത്ത് കുമ്മനം രാജശേഖരനാണ് പുനര്‍നവ എന്ന ആശയം മുന്നോട്ട് വച്ചത്. കുമ്മനത്തിന്റെ ആശയം ഏറ്റെടുത്ത പ്രവര്‍ത്തകര്‍ സ്വീകരണയോഗങ്ങളില്‍ ലഭിച്ച ഷാളുകള്‍ ശേഖരിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കിട്ടിയ ഷാളുകള്‍ വേര്‍തിരിക്കാന്‍ ആരംഭിച്ചു.
ഈ മാസം രണ്ടിനാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനോടകം എന്‍പത് ശതമാനത്തോളം മൂല്യവര്‍ധിത ഉത്പന്നങ്ങളായി കഴിഞ്ഞു. പര്യടനത്തിനിടെ ലഭിച്ച ഷാളുകള്‍, തോര്‍ത്തുകള്‍, പൊന്നാടകള്‍ എന്നിവ സഞ്ചി, തൊപ്പി, ഹാന്‍ഡ് കര്‍ച്ചീഫ്, ടൗവ്വല്, തലയിണ കവര്‍, പട്ടുപാവാട എന്നിവയായാണ് രൂപം മാറിയിരിക്കുന്നത്.
ഒരു ലക്ഷത്തോളം തുണിത്തരങ്ങളാണ് സ്വീകരണ പരിപാടിക്കിടെ കുമ്മനത്തിന് ലഭിച്ചത്. ബിഎംഎസിന്റെ തയ്യല്‍ തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവരാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍. ഓരോ മേഖലയിലുള്ള തൊഴിലാളികളാണ് ഓരോ ദിവസവും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തുന്നത്. പത്ത് മുതല്‍ പന്ത്രണ്ട് തൊഴിലാളികള്‍ വരെയാണ് ഇതിന് പിന്നില്‍ ഓരോ ദിവസവും പ്രവര്‍ത്തിക്കുന്നത്. ബാലികാ സദനത്തിലും വൃദ്ധ സദനത്തിലുമാണ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്.
വിവിധ സന്നദ്ധ സംഘടനകളും ഇതിനോടകം ബാഗുകള്‍ക്കായി ഓര്‍ഡറുകള്‍ നല്കി കഴിഞ്ഞു. പ്രചരണത്തിനുപയോഗിച്ച ബോഹര്‍ ബോര്‍ഡുകള്‍ ഇതിനോടകം തന്നെ ഗ്രോബാഗുകളും ക്യാരിബാഗുകളും ഫയലുകളുമായി കഴിഞ്ഞു. ഹരിത രാഷ്ട്രീയം സംശുദ്ധ ജനാധിപത്യത്തിന് എന്നതാണ് പുനര്‍നവ എന്ന പരിപാടിയുടെ മുദ്രാവാക്യം. ചലച്ചിത്ര താരം മേനകാ സുരേഷിന് ബാഗ് നല്കി മുന്‍ ഡിജിപി ടി.പി. സെന്‍കുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: