ചട്ടയും മുണ്ടുമണിഞ്ഞ് കൈകളിലും കാലുകളിലും തളകളിട്ട് ചുണ്ട് ചുവപ്പിച്ച് മാര്‍ഗം കളി വേഷത്തില്‍ ഇട്ടിമാണി എത്തി. നവാഗതരായ ജിബി ജോജു സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. തൃശ്ശൂര്‍ക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ തൃശ്ശൂര്‍കാരനായി വേഷമിടുന്നത്.
ഹണിറോസ്, രാധിക ശരത് കുമാര്‍ ,ഹരീഷ് കണാരന് , ധര്മ്മജന് തുടങ്ങിയവരാണ് അഭിനേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: