അഗര്‍ത്തല: ത്രിപുരയില്‍ അഗ്നിപര്‍വ്വത ലാവയ്ക്ക് സമാനമായ വസ്തു ഭൂമിക്കടിയില്‍ നിന്നും പൊങ്ങിവന്ന നിലയില്‍ കണ്ടെത്തി. ഗര്‍ത്തലയിലെ മധുബന്‍ പ്രദേശത്താണ് കത്തുന്ന ലാവ പോലെയുള്ള ദ്രാവകം മണ്ണില്‍ നിന്ന് പുറത്തേക്ക് വരുന്നതായി കാണപ്പെട്ടത്. ഈ വസ്തുവില്‍ നിന്നുമ തീയും പുകയും ഉണ്ടാകുന്നുണ്ട്.
കഥാല്‍ത്തലി ഗ്രാമത്തില്‍ റോഡരികിലെ വൈദ്യുത പോസ്റ്റിന് സമീപത്തായാണ് ദ്രാവകം കാണപ്പെട്ടത്. ഒരു വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് ത്രിപുരയില്‍ ലാവ പോലെയുള്ള വസ്തു കാണപ്പെടുന്നത്. ഗ്രാമവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ത്രിപുര സ്പേസ് ആപ്ലിക്കേഷന്‍ സെന്ററില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ സ്ഥലത്തെത്തി പരിശോധനയ്ക്കായി ദ്രാവകത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. ഇന്ത്യാ- ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സബ്രൂം പ്രദേശത്താണ് മുമ്പ് സമാനരീതിയിലുള്ള ദ്രാവകം കണ്ടെത്തിയിരുന്നു.
ഭൗമാന്തര്‍ഫലകങ്ങള്‍ തെന്നിനീങ്ങുന്നത് മൂലമുണ്ടാകുന്ന ഘര്‍ഷണമാണ് ഇത്തരത്തിലുള്ള പ്രതിഭാസത്തിന് കാരണമെന്നാണ് ഭൗമശാസ്ത്രവിദഗ്ധര്‍ വിലയിരുത്തുന്നത്. സാമ്പിളുകള്‍ പരിശോദിച്ച് വിശദമായ പഠനങ്ങള്‍ക്ക് ശേഷമേ കൃത്യമായ നിഗമനത്തിലെത്താനാവൂ എന്നും അവര്‍ അറിയിച്ചു.
ഭൂകമ്പസാധ്യത വളരെക്കൂടുതലുള്ള സോണ്‍ 5ല്‍ ഉള്‍പ്പെടുന്ന സംസ്ഥാനമാണ് ത്രിപുര. അതിനാല്‍ ഈ വിഷയം ഏരെ ഗൗരവമുള്ളതായാണ് ്ധികൃതര്‍ കണക്കാക്കുന്നത്. അസം, മേഘാലയ, ത്രിപുര, മിസോറാം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവ ഉള്‍പ്പെട്ട പ്രദേശം ലോകത്ത് ഭൂകമ്പ ഭീഷണി നിലനില്‍ക്കുന്ന ആറാമത്തെ അപകടമേഖലയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: