കണ്ണൂര്‍: കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിങ്ങിനുള്ള തീരുമാനം കേരളത്തിന് അപമാനം. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വാദങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടി കൂടിയാണിത്. കേരളചരിത്രത്തിലാദ്യമാണ് കള്ളവോട്ടിന്റെ പേരില്‍ റീപോളിങ്.
സംസ്ഥാന സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും നാണക്കേടുണ്ടാക്കുന്ന സംഭവമായി മാറുകയാണ് റീപോളിങ്. ഓപ്പണ്‍ വോട്ടാണെന്നും കളളവോട്ടല്ലെന്നുമായിരുന്നു സിപിഎം ശക്തി കേന്ദ്രമായ പിലാത്തറയിലെ കള്ളവോട്ടില്‍ ആദ്യംതൊട്ടേ പാര്‍ട്ടിയുടെ വാദം. എന്നാല്‍ കള്ളവോട്ടെന്ന് തെളിവ് ലഭിച്ച് റീപോളിങ്ങിന് തീരുമാനിച്ചതോടെ വാദങ്ങള്‍ പൊളിഞ്ഞു.
പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലാണ് റീപോളിങ്ങെന്നത് സിപിഎമ്മിന് തിരിച്ചടിയാണ്. ജനാധിപത്യത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്ന സിപിഎം തന്നെ ജനാധിപത്യം അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയെന്ന് തെളിഞ്ഞതോടെ സിപിഎമ്മിന്റെ പൊയ്മുഖം കൊഴിഞ്ഞു. ഭരണ സംവിധാനം ദുരുപയോഗം ചെയ്ത് ഇടത് സഹയാത്രികരുടെ സഹായത്തോടെ കാലങ്ങളായി പാര്‍ട്ടി നടത്തുന്ന കളളവോട്ടിങ്ങിന് ലഭിക്കുന്ന തിരിച്ചടി കൂടിയാണ് കമ്മീഷന്റെ നടപടി. കള്ളവോട്ടില്‍ ഇതുവരെ കമ്മീഷന് നടപടികളൊന്നും എടുക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷനും മാധ്യമങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചതോടെ കള്ളവോട്ട് പിടിച്ചു.
ശക്തമായ ത്രികോണ മത്സരമുണ്ടായതോടെ ബിജെപി ഭീഷണിയ മറികടക്കാന്‍ ഇരു മുന്നണികളും നടത്തിയ നീക്കങ്ങളാണ് കള്ളവോട്ടിന് വഴിവച്ചത്. ഇരുമുന്നണികളും പ്രതിക്കൂട്ടിലായി. റീപോളിങ് തീരുമാനം കള്ളവോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കുളള മുന്നറിയിപ്പു കൂടിയാണ്. മേലില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ ഇല്ലാതാക്കാനും കമ്മീഷന്റെ തീരുമാനം സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: